അഖ്‌ലാഖ് കൊലപാതകമൊന്നും ഉയര്‍ത്തിക്കാണിച്ചിട്ട് കാര്യമില്ല; തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാണെന്ന് അമിത് ഷാ

crime,Rajastan,politics


ജയ്പൂര്‍: വരുന്ന രാജസ്ഥാന്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയം സുനിശ്ചിതമാണെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ. ദാദ്രി കൊലപാതകം തിരിച്ചടിയാകുമോയെന്ന് ചിലര്‍ ചോദ്യമുന്നയിച്ചപ്പോള്‍, ആ സമയത്ത് നടന്ന തെരഞ്ഞെടുപ്പില്‍ പോലും ബിജെപി വിജയിച്ചിട്ടുണ്ടെന്നായിരുന്നു അമിത് ഷായുടെ പ്രതികരണം.

എന്നൊക്കെ തെരഞ്ഞെടുപ്പ് വരുന്നോ അപ്പോഴെല്ലാം ചിലര്‍ അഖ്‌ലക് കൊലപാതകവും അവാര്‍ഡ് തിരിച്ചുതരലും എല്ലാം വീണ്ടും എടുത്തിടും. എന്നാല്‍ അപ്പോഴെല്ലാം ഞങ്ങള്‍ വിജയിച്ചുകൊണ്ടേയിരിക്കും. ഇപ്പോഴും ഞാന്‍ പറയുന്നു. ഈ തെരഞ്ഞെടുപ്പിലും ഞങ്ങള്‍ തന്നെ വിജയിക്കും- ജയ്പൂരില്‍ നടന്ന മീറ്റിങ്ങിനിടെ അമിത് ഷാ പറഞ്ഞു.

കഴിഞ്ഞ രണ്ട് വര്‍ഷമായി പശുക്കടത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അരങ്ങേറുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍.

2015 സെപ്റ്റംബറിലായിരുന്നു മുഹമ്മദ് അഖ്‌ലാഖ് എന്നയാളെ ബീഫ് വീട്ടില്‍ സൂക്ഷിച്ചെന്നാരോപിച്ച് ഒരു കൂട്ടം ആളുകള്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തില്‍ വലിയ ജനകീയ രോഷമുടലെടുക്കുകയും ബിജെപി സര്‍ക്കാരിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ അരങ്ങേറുകയും ചെയ്തിരുന്നു.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)