പിഞ്ചുകുഞ്ഞിന് സമയത്ത് വൈദ്യപരിശോധന നടത്തിയില്ല; ഇന്ത്യന്‍ ദമ്പതികള്‍ അമേരിക്കയില്‍ അറസ്റ്റില്‍, ഇളയകുഞ്ഞും സഹോദരനും ശിശുസംരക്ഷണ കേന്ദ്രത്തില്‍

couple arrest,arrest

ചെന്നൈ: ആറ് മാസം പ്രായമായ കുഞ്ഞിന് സമയത്ത് വൈദ്യപരിശോധന നടത്തിയില്ലെന്ന് ആരോപിച്ച് ഇന്ത്യന്‍ വംശജരായ ദമ്പതികളെ അമേരിക്കയില്‍ അറസ്റ്റ് ചെയ്തു.

ചെന്നൈ സ്വദേശികളായ പ്രകാശ് സേട്ടു- മാലാ പനീര്‍സെല്‍വം ദമ്പതികളെയാണ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെയും ഇരട്ട സഹോദരന്റെയും സംരക്ഷണം ശിശുസംരക്ഷണ കേന്ദ്രം ഏറ്റെടുത്തു.

ദമ്ബതികള്‍ ഇവരുടെ ആറു മാസം പ്രായമുള്ള മകള്‍ ഹിമിഷയ്ക്കു ഡോക്ടര്‍മാര്‍ നിശ്ചയിച്ച വൈദ്യപരിശോധന നടത്തിയില്ലെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ദമ്പതികളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. കുട്ടിയ്ക്ക് ആവശ്യമായ വൈദ്യപരിശോധനകള്‍ നടത്തിയില്ലെന്നായിരുന്നു ആരോപണം.

ഫ്ളോറിഡയിലെ ബ്രോവാര്‍ഡ് കൗണ്ടിയിലെ ആശുപത്രിയില്‍ കുട്ടിയുടെ കൈ നീരുവന്നു വീര്‍ത്തതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി ദമ്പതികള്‍ എത്തിയിരുന്നു. എന്നാല്‍ കുട്ടിയുടെ ചികിത്സാ ചെലവ് താങ്ങാനാവില്ലെന്നു കാട്ടി ഇവര്‍ മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടി. ഇതിനെ തുടര്‍ന്ന് ആദ്യ ആശുപത്രിയിലെ അധികൃതര്‍ ശിശുസംരക്ഷണ കേന്ദ്രത്തെ വിവരം അറിയിക്കുകയായിരുന്നു.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)