ഇന്ത്യന്‍ വെല്‍സ് ഓപ്പണ്‍: ഷറപ്പോവ പുറത്ത്

sharapova
കാലിഫോര്‍ണിയ: ബിഎന്‍പി പരിബാസ് (ഇന്ത്യന്‍ വെല്‍സ്) ഓപ്പണില്‍ ആദ്യ റൗണ്ടില്‍ തന്നെ റഷ്യന്‍ ടെന്നീസ് സുന്ദരി മരിയ ഷറപ്പോവ പുറത്തായി. ജപ്പാന്റെ നവോമി ഒസാക്കയാണ് മുന്‍ ലോക ഒന്നാം നമ്പറിനെ വീഴ്ത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഒസാക്കയുടെ വിജയം. സ്‌കോര്‍: 6-4, 6-4. കഴിഞ്ഞ മാസം ഖത്തര്‍ ഓപ്പണിലും ഷറപ്പോവ ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. മത്സരത്തില്‍ ഷറപ്പോവ ആറ് ഡബിള്‍ ഫോള്‍ട്ടുകളാണ് വരുത്തിയത്. അഞ്ചു തവണ എതിരാളി സെര്‍വുകള്‍ ബ്രേക്ക് ചെയ്തു. പഴയ ഫോമിന്റെ പരിസരത്തുപോലും എത്താനാവാതെ വലഞ്ഞ ഷറപ്പോവയെ 95 മിനിറ്റുകള്‍ക്കുള്ളില്‍ ഒസാക്ക മടക്കിയയച്ചു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)