ഇന്ത്യന്‍ സമ്പദ്ഘടന വളര്‍ച്ചയുടെ പാതയില്‍; ഏഷ്യയിലെ ഏറ്റവും വളര്‍ച്ചയുള്ള രാജ്യം ഇന്ത്യയായിരിക്കുമെന്നും എഡിബി

ADB

ന്യൂഡല്‍ഹി: രണ്ടു വര്‍ഷത്തെ മെല്ലെപ്പോക്കിനു ശേഷം ഇന്ത്യന്‍ സമ്പദ്ഘടന ഇക്കൊല്ലം ഉണര്‍വ് കാണിക്കുമെന്ന് ഏഷ്യന്‍ വികസന ബാങ്ക് (എഡിബി). ബാങ്ക് പുറത്തിറക്കിയ ഏഷ്യന്‍ ഡെവലപ്‌മെന്റ് ഔട്ട്ലുക്കി(എഡിഒ)ലാണ് ഈ പ്രവചനം.

2015-16ല്‍ 8.2 ശതമാനം വളര്‍ച്ചയുണ്ടായിരുന്ന ഇന്ത്യ 2016-17ല്‍ 7.1ഉം 2017-18ല്‍ 6.6ഉം ശതമാനമേ വളര്‍ന്നുള്ളൂ. ഇവിടെനിന്ന് 2018-19ലെ വളര്‍ച്ച 7.3 ശതമാനത്തിലും 2019-20ലേത് 7.6 ശതമാനത്തിലും എത്തുമെന്ന് എഡിഒയില്‍ പ്രവചിക്കുന്നു.

ഇതേസമയം വാണിജ്യരംഗത്ത് ബാങ്ക് പ്രശ്‌നങ്ങള്‍ പ്രതീക്ഷിക്കുന്നു. അമേരിക്ക തുടങ്ങിവയ്ക്കുന്ന വ്യാപാരയുദ്ധം ആഗോളവാണിജ്യത്തെ ബാധിക്കാം. അത് ഏഷ്യന്‍ രാജ്യങ്ങളുടെ വളര്‍ച്ചയെയും ബാധിക്കാം.

ഉദാരമായ ചട്ടങ്ങള്‍ വിദേശനിക്ഷേപകരെ ആകര്‍ഷിക്കുന്നത് ഇന്ത്യന്‍ വളര്‍ച്ചയെ സഹായിക്കും. ബിസിനസ് നടത്തിപ്പിനു സഹായകമായ നയങ്ങള്‍ ഗവണ്‍മെന്റ് സ്വീകരിക്കുന്നതും വളര്‍ച്ചയ്ക്ക് ആക്കംകൂട്ടും.

എഡിബിയുടെ വളര്‍ച്ചാ പ്രവചനം ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ചിന്റേതിനൊപ്പമാണ്. റിസര്‍വ് ബാങ്ക് 7.4 ശതമാനം പ്രതീക്ഷിക്കുന്നു. ചൈനയുടെ വളര്‍ച്ച വീണ്ടും കുറയുമെന്നാണ് എഡിബി കരുതുന്നത്. 2017ലെ 6.9 ശതമാനത്തില്‍നിന്നു 2018ല്‍ 6.6 ശതമാനത്തിലേക്കും 2019ല്‍ 6.4 ശതമാനത്തിലേക്കും ചൈനീസ് വളര്‍ച്ച താഴും.

ഏഷ്യയിലെ ഏറ്റവും വേഗം വളരുന്ന രാജ്യം ഇന്ത്യയായിരിക്കുമെന്നു റിപ്പോര്‍ട്ട് പറയുന്നു.
ക്രൂഡ് ഓയില്‍ വിലയാണ് സൂക്ഷിക്കേണ്ടത്. അതു വര്‍ധിച്ചാല്‍ നാണ്യപ്പെരുപ്പം കൂടും; വളര്‍ച്ചയും വാണിജ്യവും കുറയും: എഡിബി മുന്നറിയിപ്പ് നല്കി.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)