രൂപയ്ക്ക് വീണ്ടും മൂല്യ തകര്‍ച്ച..!എഷ്യയിലെ ഏറ്റവും ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന കറന്‍സിയായി മാറുന്നു; ആശങ്ക പ്രകടിപ്പിച്ച് അധികൃതര്‍

india,mumbay,currency,dollar

മുംബൈ: വന്‍ നഷ്ടത്തോടെയാണ് ഇന്ന് വിപണി ആരംഭിച്ചത്. ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും താഴ്ന്നു. 67 പൈസ ഇടിവ് സംഭവിച്ച് 72രൂപ 41 പൈസയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. രൂപയുടെ ഇടിവ് സ്റ്റേക്ക് എക്സ്ചേഞ്ചിലും പ്രതിഫലിച്ചു.

എഷ്യയിലെ ഏറ്റവും ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന കറന്‍സിയായി മാറുകയാണ് ഇന്ത്യന്‍ രൂപ. കഴിഞ്ഞ 10 ദിവസത്തിനിടെ 3 രൂപ 68 പൈസയുടെ ഇടിവാണ് മൂല്യത്തില്‍ ഉണ്ടായിരിക്കുന്നത്.

ഇന്ധനവിലയില്‍ സംഭവിക്കുന്ന ചാഞ്ചാട്ടവും രൂപയുടെ മൂല്യത്തെ ബാധിക്കുന്നതായി സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ സമ്പദ്് വ്യവസ്ഥ സുസ്ഥിരമെന്ന് ബോധ്യപ്പെടുത്താനാകാത്തിടത്തോളം ഈ രീതിക്ക് മാറ്റമുണ്ടാകില്ലെന്നാണ് നിലവിലെ സാഹചര്യം സൂചിപ്പിക്കുന്നത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)