ശതകോടീശ്വരന്‍മാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് ഇന്ത്യ; ഒരു വര്‍ഷത്തിനുള്ളില്‍ 109 ശതമാനം വളര്‍ച്ചനേടി അദാനി ഗ്രൂപ്പ്

india, third highest number of billionaires,indian billionaires,world, hurun global rich list
ന്യൂഡല്‍ഹി: ലോകത്തെമ്പാടുമായി 2694 ശതകോടീശ്വരന്‍മാര്‍ ഷാങ്ഹായി ആസ്ഥാനമായുള്ള ഹുറുണ് ആഗോള സമ്പന്നരുടെ പട്ടികയില്‍ ഇടംപിടിച്ചു. 68 രാജ്യങ്ങളില്‍ നിന്നായാണ് ഈ ശതകോടീശ്വരര്‍ അത്രയും. ലോകത്തിന്റെ മൊത്ത ആഭ്യന്തരോല്‍പാദനത്തിന്റെ 13.2 ശതമാനത്തോളമാണ് ഇവരുടെ സംഭാവന. ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ 31 പേരെ കൂടി നല്‍കി ഇന്ത്യ മൂന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഇതോടെ ഇന്ത്യയില്‍ നിന്നുള്ളവരുടെ എണ്ണം 131 ആയി. ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാര്‍ ചൈനയില്‍ നിന്നാണ്. സമ്പന്ന നഗരങ്ങളുടെ പട്ടികയില്‍ ആദ്യത്തെ 30ല്‍ ഇന്ത്യയിലെയും അമേരിക്കയിലെയും ചൈനയിലെയും രണ്ടില്‍ കൂടുതല്‍ നഗരങ്ങളും ഇടംപിടിച്ചു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ അമേരിക്കയും ചൈനയും തമ്മിലായിരുന്നു ശക്തമായ മത്സരം നടന്നിരുന്നത്. ഈ വര്‍ഷം 819 ശതകോടീശ്വരന്മാരെ സംഭാവന ചെയ്താണ് ചൈന ശ്രദ്ധാ കേന്ദ്രമാകുന്നത്. അതേ സമയം അമേരിക്കയില്‍ 571 ശതകോടീശ്വരന്മാര്‍ മാത്രമാണുള്ളത്. ആമസോണിന്റെ ജെഫ് ബസോസാണ് ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി. വാരന്‍ ബഫറ്റും ബില്‍ ഗേറ്റ്‌സുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. അതേസമയം റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും ഇന്ത്യയിലെ ശതകോടീശ്വരന്മാര്‍ക്ക് നല്ലൊരു വര്‍ഷമാണെന്നാണ്. രാജ്യത്തു തന്നെയുള്ള ശതകോടീശ്വരന്‍മാരുടെ എണ്ണം 100ല്‍ നിന്നും 131 ആയി ഉയര്‍ന്നപ്പോ. ഇന്ത്യന്‍ വംശജരായ ശതകോടീശ്വരന്‍മാരുടെ കണക്ക് കൂടി നോക്കിയാല്‍ സംഖ്യ 170 കടക്കുമെന്നാണ്. രേഖകള്‍ പ്രകാരം 19 കോടീശ്വരന്മാരും ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്ത് നിന്നുള്ളവരാണ്. കോടീശ്വരന്മാരില്‍ ഏറ്റവും വേഗം വളര്‍ച്ച നേടിയത് ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പാണ്. ഒരു വര്‍ഷത്തിനുള്ളില്‍ 109ശതമാനത്തിന്റെ വളര്‍ച്ചയാണ് അദാനി ഗ്രൂപ്പ് നേടിയത്. ഇന്ത്യയിലെ സമ്പന്നരില്‍ ഒന്നാമന്‍ 66 വയസ്സുള്ള റിലയന്‍സ് ഗ്രൂപ്പിന്റെ ഡയറക്ടര്‍ മുകേഷ് അംബാനിയാണ്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)