മണല്‍പ്പരപ്പില്‍ കാണാതെ പോയ അബ്ദുല്‍ കലാമിന്റെ ഓര്‍മകള്‍

apj abdul kalam, dr apj abdul kalam, fakhrudhin panthavoor
-ഫഖ്‌റുദ്ധീന്‍ പന്താവൂര്‍ ഒരു ആണ്ടിനിപ്പുറം എപിജെ അബ്ദുള്‍ കലാമിന്റെ ഓര്‍മകള്‍ സ്മാരക ശിലകളാകാന്‍ വൈകുന്നതെന്തേ.. എന്ന ചിന്തയായിരുന്നു കഴിഞ്ഞ ദിവസം അബ്ദുല്‍ കലാമിന്റെ ശവകുടീരം സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ മനസ്സില്‍ തോന്നിയത്. രാമേശ്വരത്തെ പാതവക്കിലെ ഷെഡിലൊരു കുഴിമാടം മാത്രമായാല്‍ മതിയോ ഈ അപൂര്‍വ്വ പ്രതിഭ. കനത്ത ചൂടിലും ഈ മഹാമനുഷ്യന്റെ ഖബറരികില്‍ എത്തുന്നവര്‍ക്ക് വെയില്‍ ചായാന്‍ ഒരു തണല്‍ക്കൂട്ട് പോലും അധികൃതര്‍ പണികഴിപ്പിച്ചിട്ടില്ല.. പച്ചപ്പട്ട് കൊണ്ട് പാതി മൂടിയ ആ ഖബറരികില്‍ നിറം മങ്ങിയൊരു ദേശീയപതാക കാണാം.. വല്ലപ്പോഴുമൊരിക്കല്‍ ആരോ സമര്‍പ്പിക്കുന്ന റോസാപ്പൂക്കളും. രാമേശ്വരത്ത് മതിയായൊരു സ്മാരകമായ ശവകുടീരം കാണാനെത്തുന്നവര്‍ക്ക് വിശ്രമിക്കാനോ ദാഹമകറ്റാന്‍ ഒരിറ്റ് വെള്ളമോ നല്‍കാത്ത മണല്‍പ്പരപ്പിലൊരു അടയാളം മാത്രമായി ചുരുങ്ങി ഇന്ത്യയുടെ മിസൈല്‍ വിദഗ്ദന്‍.. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം.. കനത്ത വെയില്‍ അവഗണിച്ചും ഇവിടെ വിദ്യാര്‍ത്ഥികളടക്കമുള്ള സന്ദര്‍ശകരുടെ തിരക്ക് കാണാം.. പുതുപുത്തന്‍ തലമുറക്കാര്‍ക്ക് വായിച്ചറിയുന്ന പ്രാഥമിക വിവരങ്ങളടങ്ങിയ ഒരു സ്തൂപം പണികഴിപ്പിച്ചിട്ടുണ്ട്. അബ്ദുല്‍ കലാമിന്റെ സമാധി ഡല്‍ഹിയിലേക്ക് മാറ്റാന്‍ മോഡി മുന്‍ കൈയെടുത്തിരുന്നെങ്കിലും രാഷ്ട്രിയ കാരണങ്ങളാല്‍ തമിഴ്‌നാട് എതിര്‍ക്കുകയായിരുന്നു. ഒരാണ്ടിനിപ്പുറവും രാജ്യത്തിന്റെ പുരോഗതിയിലേക്ക് നയിച്ച് ഈ പ്രതിഭയെ അനാഥമായി മണല്‍പ്പരപ്പിലൊതുക്കിയത് നന്ദികേടെല്ലാതെ മറ്റെന്താണ് ? kalaaaam-fkru ദൂരെനിന്ന് വരുന്ന യാത്രക്കാര്‍ക്ക് അടയാളപ്പെടുത്താന്‍ ഒരു സൂചനാ ബോര്‍ഡും സ്ഥാപിച്ചിട്ടില്ല .. സ്ഥലമറിയാതെ ഞങ്ങള്‍ ധനുഷ് കോടിയോളം യാത്ര ചെയ്തത് അതുകൊണ്ടായിരുന്നല്ലോ.. പ്രാര്‍ത്ഥിച്ചും കബറിനരികിലെ ഗ്രില്ലില്‍ സ്പര്‍ശിച്ച് ആ കരമൊന്ന് തൊട്ട അനുഭൂതിയില്‍ യാത്ര പറഞ്ഞും പോകുന്ന നിരവധി പേരേ കണ്ടു.. ഖബറരികില്‍ നില്‍ക്കുമ്പോഴും കലാമിന്റെ തൊട്ടരികില്‍ നില്‍ക്കുന്നതിന്റെ ഭയവും അമ്പരപ്പും ഉണ്ടായിരുന്നു. കലാം എന്നാല്‍ സംസാരം എന്നാണ് അര്‍ത്ഥം. കലാതിവര്‍ത്തിയായ സംസാരത്തിന് അധരങ്ങളോ അക്ഷരങ്ങളോ വേണ്ടല്ലോ.. ദൈവത്തിന്റെ പേരാണ് കലാം. അബ്ദുല്‍ കലാം എന്നാല്‍ കലാം എന്ന ദൈവത്തിന്റെ ദാസന്‍ എന്നര്‍ത്ഥം. മൗനമാണല്ലോ ദൈവത്തിന്റെ ഭാഷ. മറ്റു ഭാഷകളെല്ലാം അതിന്റെ പരിഭാഷകള്‍ മാത്രം.. മൗനത്തിലൂടെ ഇടമുറിയാതെ ഞങ്ങള്‍ സംസാരിച്ചു.. പുതിയ ഇന്ത്യയെക്കുറിച്ച് ... അനുഭവിച്ചും വായിച്ചുമറിഞ്ഞ കലാമിനെക്കുറിച്ച്. അബ്ദുല്‍ കലാമിന്റെ പ്രതിമ സ്ഥാപിക്കാന്‍ നീക്കമുണ്ട്.. സന്തോഷകരം .. പുതിയ കാലത്തിന് ഓര്‍മപ്പെടുത്തലുകള്‍ക്ക് പ്രതിമകളായിട്ടെങ്കില്‍ നല്ലത്.. ദു:ഖകരം കലാമിന്റെ നാട്ടുകാര്‍ മത നിയമങ്ങള്‍ പറഞ്ഞ് പ്രതിമ സ്ഥാപിക്കുന്നതിനെ എതിര്‍ക്കുന്നതിലാണ്. പ്രതിമകളെക്കുറിച്ചുള്ള മതകീയ കാഴ്ചപ്പാട് ശരിയായ രീതിയില്‍ വായിച്ചെടുക്കാന്‍ കഴിയാത്തതാണ് ഇത്തരം എതിര്‍പ്പുകള്‍ക്ക് പിന്നില്‍. പണ്ട് പ്രേംനസീറിനും , ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിനും ഈ ദുരവസ്ഥ നേരിട്ടിരുന്നു. അതായത് പ്രതിമാവിരോധം.. കനത്ത എതിര്‍പ്പില്‍ അത് നടക്കാതെ പോയി.. kalam-fkru പ്രതിമകള്‍ വിഗ്രഹങ്ങളാണെന്നും വിഗ്രഹങ്ങള്‍ മത നിഷിദ്ധമാണെന്നുമാണ് പുരോഹിതര്‍ വാദിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പ്രതിമകള്‍ വിഗ്രഹങ്ങളാണോ? സ്വനമ് എന്നാണ് അറബിയില്‍ വിഗ്രഹങ്ങള്‍ക്ക് പറയുക. ദൈവികതയുള്ള വിഗ്രഹങ്ങള്‍ക്കാണ് സ്വനമ് എന്ന് പറയുക. അതായത് ദൈവമെന്ന് വിശ്വസിക്കപ്പെടുന്ന വിഗ്രഹങ്ങള്‍. മറ്റൊന്ന് '' വസന്‍ 'ആണ്. വിഗ്രഹങ്ങള്‍ക്ക് വസന്‍ എന്നും പറയും. ദൈവമെന്ന് വിശ്വസിക്കപ്പെടാത്ത എന്നാല്‍ ദൈവത്തിന്റെ പ്രതിരൂപം മാത്രമെന്ന് വിശ്വസിക്കപ്പെടുന്ന വിഗ്രഹങ്ങള്‍ക്കാണ് വസന്‍ എന്ന് അറബിയില്‍ പറയുക. വിവേകേനെ ഗ്രഹിക്കുന്നതാണല്ലോ വിഗ്രഹം. അതായത് അരൂപിയായ ദൈവത്തെ വിവേകത്തോടെ ഗ്രഹിക്കാന്‍ സാധാരണ വിശ്വാസികള്‍ക്കുള്ളൊരു മാധ്യമം അതാണ് ഇത്തരം വിഗ്രഹങ്ങള്‍. ഈപ്പറഞ്ഞ രണ്ട് രൂപത്തിലുള്ള വിഗ്രഹങ്ങളെയും ഇസ്ലാം പ്രോല്‍സാഹിപ്പിച്ചിട്ടില്ല. എന്നാല്‍ മൂന്നാമതൊന്നുണ്ട്. അതിന് '' തമാസില്‍ ' എന്നാണ് അറബിയില്‍ പറയുക. അതായത് പ്രതിമകള്‍ / ശില്പങ്ങള്‍ എന്നൊക്കെയാണ് അര്‍ത്ഥം. ഇതിന് വിലക്കില്ലെന്ന് സൂഫികള്‍ പറയുന്നു. ഒരോ കാലത്തും ഇത്തരം ശില്പങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിനെ ആ രീതിയില്‍ കാണാനാണ് സൂഫികള്‍ പഠിപ്പിച്ചത്. കേവലം പ്രതിമകളെ / ശില്പങ്ങളെ വിഗ്രഹങ്ങളാക്കുന്നത് മതഭാഷ്യത്തിന് നിരക്കുന്നതല്ലെന്ന് സൂഫികള്‍ വാദിക്കുന്നു. പ്രതിമകള്‍ വിഗ്രഹങ്ങളല്ല..അതിനെ ആരും ആരാധിക്കുന്നില്ല. ആദരിക്കുക മാത്രമാണ് ചെയ്യുന്നത്. ഓര്‍ത്തുവെക്കാന്‍ ഒരു പ്രതിമ കൂടിയെ തിരൂ എങ്കില്‍ പ്രതിമകള്‍ സ്ഥാപിക്കട്ടെ.. പക്ഷെ അത് വിഗ്രഹമെന്ന് നുണ പറഞ്ഞ് എതിര്‍ക്കുന്നത് സൂഫികള്‍ പഠിപ്പിച്ച ജീവനുള്ള ഇസ്ലാമിന് അന്യമാണ്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)