ട്വിറ്ററിന്റെ തലപ്പത്തും ഇനി ഇന്ത്യക്കാരന്‍

indrans, malayalam movie, indrans career, senior journalist, unni k varrier
ലോകത്തിലെ ഏറ്റവും പ്രചാരമേറിയ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിന്റെ തലപ്പത്തും ഇന്ത്യക്കാരന്‍. മുംബൈ ഐഐടിയില്‍ നിന്നു പഠനം പൂര്‍ത്തിയാക്കിയ പരാഗ് അഗര്‍വാളിനെയാണ് ട്വിറ്ററിന്റെ ചീഫ് ടെക്‌നോളജി അഡൈ്വസറായി നിയമിച്ചത്. മുംബൈ ഐഐടിയില്‍ നിന്നും എന്‍ഞ്ചിനിയറിംഗ് ബിരുദം കരസ്ഥമാക്കിയ പരാഗ് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പിഎച്ച്ഡി നേടി. തുടര്‍ന്ന് അഡം മെസഞ്ചര്‍ എന്ന കമ്പനയില്‍ എന്‍ഞ്ചിനിയറിംഗ് കരിയര്‍ ആരംഭിച്ചു. 2011ല്‍ പരസ്യവിഭാഗം എന്‍ജിനിയറാണ് അഗര്‍വാള്‍ ട്വിറ്ററിലെത്തുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ്, മെഷീന്‍ ലേണിങ് തുടങ്ങിയവയില്‍ ട്വിറ്റര്‍ നടത്തുന്ന ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് അഗര്‍വാളായിരിക്കും. ട്വിറ്ററിന്റെ സാങ്കേതി പുരോഗതിയില്‍ പരാഗ് അഗര്‍വാള്‍ വഹിച്ചത് വലിയ പങ്കാണെന്ന് ട്വിറ്റര്‍ വ്യക്തമാക്കി.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)