വീണ്ടും മിതാലിപ്പട; ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്

sports,india,mithali raj

ഗാലെ: ഐസിസി വനിതാ ഏകദിന ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് ജയം. രണ്ടാം ഏകദിനത്തില്‍ ആറ് റണ്‍സിനാണ് മിതാലിയും സംഘവും ശ്രീലങ്കയെ തോല്‍പ്പിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-0 ത്തിന് സ്വന്തമാക്കി.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ക്യാപ്റ്റന്‍ മിതാലി രാജ്, താനിയ ഭാട്യ എന്നിവരുടെ അര്‍ധസെഞ്ചുറികളാണ് കരുത്തായത്. മിതാലി 121 പന്തില്‍ നാലു ബൗണ്ടറികളോടെ 52 റണ്‍സെടുത്തു. താനിയ ഭാട്യ 66 പന്തില്‍ ഒന്‍പതു ബൗണ്ടറികള്‍ സഹിതം 68 റണ്‍സെടുത്തു.

നാലിന് 66 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയ്ക്ക് അഞ്ചാം വിക്കറ്റില്‍ മിതാലി-താനിയ സഖ്യം കൂട്ടിച്ചേര്‍ത്ത 76 റണ്‍സാണ് കരുത്തായത്. ആറാം വിക്കറ്റില്‍ ഭാട്യ-ഹേമലത സഖ്യവും ഏഴാം വിക്കറ്റില്‍ പാണ്ഡെ-ഹേമലത സഖ്യവും 37 റണ്‍സ് വീതം കൂട്ടിച്ചേര്‍ത്തതും ഇന്ത്യന്‍ ഇന്നിംഗ്സില്‍ നിര്‍ണായകമായി. 50 ഓവറില്‍ 219 റണ്‍സാണ് ഇന്ത്യ നേടിയത്. ശ്രീലങ്കയ്ക്കായി ജയാംഗനി മൂന്നും പ്രബോധിനി, വീരക്കൊടി എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

ശ്രീലങ്ക 48.1 ഓവറില്‍ 212 ന് എല്ലാവരും പുറത്തായി. ലങ്കയ്ക്കായി ജയാംഗനി അര്‍ധസെഞ്ചുറി നേടി. 95 പന്തില്‍ എട്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 57 റണ്‍സെടുത്ത ജയാംഗനിയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കായി മാനസി ജോഷി മൂന്നും രാജേശ്വരി ഗെയ്ക്ക്വാദ് രണ്ടും വിക്കറ്റ് വീഴ്ത്തി.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)