ഇന്ത്യന്‍ ആര്‍മിക്കായി പുതിയ ലൈറ്റ് സ്‌പെഷ്യലിസ്റ്റ്! രൂപം ഹംവീ/ഹമ്മര്‍ മോഡലിന് സമാനം

India,Indian army,army vehicle

ഇന്ത്യന്‍ ആര്‍മിക്കായി പുതിയ ലൈറ്റ് സ്‌പെഷ്യലിസ്റ്റ് വാഹനം എന്നത് യാഥാര്‍ഥ്യമാകുന്നു. കല്ല്യാണി ഗ്രൂപ്പിന് കീഴില്‍ പ്രതിരോധ വാഹന നിര്‍മാണ രംഗത്തുള്ള കല്ല്യാണി സ്ട്രാറ്റെജിക് സിസ്റ്റംസ് ലിമിറ്റഡ് ആണ് ഈ ലക്ഷ്യം യാഥാര്‍ഥ്യമാക്കുന്നത്. ഇന്ത്യന്‍ സൈന്യത്തിനുള്ള ഈ ലൈറ്റ് സ്‌ട്രൈക്ക് വാഹനത്തിന്റെ ഡിസൈന്‍ അമേരിക്കന്‍ സൈന്യത്തിന്റെ ഐതിഹാസിക വാഹനമായ ഹംവീ/ഹമ്മര്‍ മോഡലിന് സമാനമായ രൂപത്തിലാണ്.

ലൈറ്റ് സ്‌ട്രൈക്ക് ആര്‍മി വാഹനം അഹമ്മദാബാദ്-ദമാന്‍ റോഡില്‍ പരീക്ഷണ ഓട്ടം നടത്തുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. 5 സീറ്റര്‍ വാഹനത്തില്‍ സൈന്യത്തിന്റെ അവശ്യ സാധനങ്ങള്‍ സൂക്ഷിക്കാന്‍ ധാരാളം കാര്‍ഗോ സ്‌പേസും ലഭിക്കും. ലൈറ്റ് സ്‌ട്രൈക്ക് വാഹനം 3.2 മീറ്റര്‍, 3.5 മീറ്റര്‍ എന്നീ രണ്ട് വീല്‍ബേസുകളിലാണ് നിര്‍മിക്കുക. വാഹനത്തിന് 4.5 ടണ്‍ ഭാരം ഉണ്ട്.

ടാര്‍പോളിന്‍ റൂഫില്‍ തീര്‍ത്ത ലൈറ്റ് സ്‌ട്രൈക്ക് വെഹിക്കിളിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഹംവീ യാഥാര്‍ഥ്യമാക്കിയ എഎം ജനറലിന്റെ പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം. ലെറ്റ് സ്‌ട്രൈക്ക് വാഹനത്തിന് ഏതു ദുര്‍ഘട പാതയിലും അനായാസം മുന്നേറാന്‍ മികച്ച ഗ്രൗണ്ട് ക്ലിയറന്‍സും സ്‌ഫോടനത്തില്‍നിന്നും മറ്റു വാഹനത്തിലുള്ള സൈനികരെ രക്ഷിക്കാന്‍ ഉതകുന്ന വിധം ശക്തമായ ബോഡിയും ഉണ്ട്.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)