ടാറ്റൂ ചെയ്യും മുന്‍പ് ഈ അപകടസാധ്യതകള്‍ കൂടി അറിഞ്ഞോളൂ

tattoo

ടാറ്റൂ അല്ലെങ്കില്‍ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ പച്ചകുത്തല്‍ ഇന്നത്തെ കാലത്തെ ട്രെന്‍ഡ് ആണ്. നഗരങ്ങളില്‍ പടര്‍ന്നു പിടിച്ച ഈ ട്രെന്‍ഡ് ഇന്ന് ഗ്രാമങ്ങളില്‍പ്പോലും എത്തി നില്‍ക്കുന്നു. എന്നാല്‍ ഈ ട്രെന്‍ഡിനു പിന്നാലെ ഓടുന്നവര്‍ ഈ അപകട സാധ്യത കൂടി മനസ്സിലാക്കിക്കോളൂ..

എങ്ങനെയാണ് ടാറ്റൂ ചെയ്യുന്നത്?

ടാറ്റൂ കുത്താന്‍ തീരുമാനിച്ചാല്‍ ഒരു ടാറ്റൂ വിദഗ്ധനെ സമീപിക്കാന്‍ ശ്രദ്ധിക്കണം. ലൈസെന്‍സഡ് ടാറ്റൂ വിദഗ്ധര്‍ ഈ രംഗത്തുണ്ട്. ഒരു ഇലക്ട്രിക് യന്ത്രത്തിന്റെ സൂചിമുനകൊണ്ട് ത്വക്കിലേക്ക് മഷി ഇന്‍ജക്ട് ചെയ്താണ് ടാറ്റൂ ചെയ്യുന്നത്. നമ്മുടെ തൊലിപ്പുറത്തെ രണ്ടാംപാളിയിലേക്കാണ് ഈ മഷി ആഴ്ന്നിറങ്ങുന്നത്. ടാറ്റൂ ചെയ്തതിനുശേഷം അവര്‍ നിര്‍ദേശിച്ച പരിചരണരീതി പിന്തുടരണം. ശരീരത്തിലുണ്ടായ മുറിവിനെപ്പോലെത്തന്നെ കുറച്ചു ദിവസത്തേക്ക് ഇതില്‍ ശ്രദ്ധ നല്‍കണം.

ആദ്യമായി ടാറ്റൂ ചെയ്യുമ്പോള്‍ ചെറിയ നീറ്റലും വേദനയും സാധാരണമാണ്. ഒരാഴ്ചയ്ക്കകം ടാറ്റൂ ചെയ്തിടത്ത് പുതിയ ചര്‍മം വന്നു മൂടും. തുടര്‍ന്ന് ചര്‍മം പഴയരൂപത്തിലാവും.

ടാറ്റൂ ചെയ്യുന്ന ചിലര്‍ക്ക് വളരെ അപൂര്‍വമായി അലര്‍ജി ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഉടനെ ഡോക്ടറുടെ സഹായം തേടണം.


അണുബാധ ലക്ഷണങ്ങള്‍
വിറയലോടെയുള്ള കടുത്ത പനി, ടാറ്റൂ ചെയ്ത സ്ഥലത്ത് കഠിനമായ വേദന, ചുവന്നു തടിക്കുക, വെള്ളയോ മഞ്ഞയോ നിറത്തില്‍ സ്രവം വരുക, ശരീരവേദന, കൈകാല്‍ കഴപ്പ്, വയറിളക്കം, അമിതദാഹം, ഛര്‍ദ്ദി, തലചുറ്റല്‍ എന്നിവയുണ്ടായാല്‍ ഉടന്‍ വിദഗ്ധചികിത്സ തേടണം.

ടാറ്റൂ ചെയ്യുന്ന മഷിയില്‍ നിന്നുണ്ടാകുന്ന അണുബാധയാണ് പ്രധാനമായും ഇവിടെ വില്ലന്‍. ഇതിനായി ചര്‍മരോഗമുള്ളവര്‍ ആദ്യം ഒരു 'ടെസ്റ്റ് ഡോസ്' എടുത്തതിനുശേഷം മാത്രം ടാറ്റൂചെയ്യുന്നതാണ് സുരക്ഷിതം. റോഡരികില്‍നിന്ന് പച്ചകുത്തുന്നവരെ സമീപിക്കുന്നത് ദുരന്തം ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണ്.

ടാറ്റൂ ചെയ്യാനുപയോഗിക്കുന്ന വസ്തുക്കള്‍ ഒറ്റത്തവണ മാത്രമേ ഉപയോഗിക്കാവൂ. ഇത് അണുവിമുക്തമാക്കണം എന്നതും നിര്‍ബന്ധമാണ്. അണുവിമുക്തമല്ലാത്ത സൂചിയോ ഉപകരണങ്ങളോ ഉപയോഗിച്ചുള്ള ടാറ്റൂയിങ് വഴിയാണ് ഇതുണ്ടാകുന്നത്. ഇതിനായി ഉപയോഗിക്കുന്ന മഷിയില്‍ നിന്നും അണുബാധ ഉണ്ടാകാം. Staphylococcal bacteria ആണ് തൊലിപ്പുറത്തുണ്ടാകുന്ന പല അണുബാധകള്‍ക്കും കാരണമാകുന്നത്. കടുത്ത പനിയും ശരീരവേദനയുമെല്ലാം ഇതിന്റെ ലക്ഷണങ്ങളാകാം. അപൂര്‍വം സാഹചര്യങ്ങളില്‍ ഇത് ന്യുമോണിയയ്ക്കും കാരണമാകും. ആന്റിബയോട്ടിക് മരുന്നുകളുടെ ഉപയോഗം വഴി ഇതിനെ പ്രതിരോധിക്കാം.

ടാറ്റൂ ചെയ്യാന്‍ ഉപയോഗിക്കുന്ന മഷിയില്‍ നിന്നും അണുബാധയേല്‍ക്കുന്നവരും ഉണ്ട്. ചുവപ്പ്, നീല, പച്ച നിറങ്ങളിലെ മഷിയില്‍ നിന്നാണ് അധികവും ഇതുണ്ടാകുന്നത്. പ്രതിരോധശേഷി കുറഞ്ഞവരും സ്‌കിന്‍ അലര്‍ജി ഉള്ളവരും ടാറ്റൂ പരീക്ഷണങ്ങള്‍ നടത്താതിരിക്കുന്നതാണ് ഉചിതം.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)