ഇനി ആര്‍ത്തവ ദിവസങ്ങളില്‍ നിങ്ങള്‍ക്ക് വേദനയുണ്ടാകില്ല, ചില പൊടികൈകള്‍

  സ്ത്രീകളിലുണ്ടാവുന്ന സ്വഭാവികമായ ഒരു പ്രക്രിയയാണ് ആര്‍ത്തവം. ചിലര്‍ക്ക് ഈ കാലയിളവില്‍ കടുത്ത വേദന നേരിടേണ്ടി വരുന്നു.എന്നാല്‍ ഇതിനും ഇനി പരിഹാരമുണ്ട്. ആര്‍ത്തവം തുടങ്ങുന്നതിന് രണ്ട് ദിവസം മുന്നേ മുതല്‍ ആര്‍ത്തവം തുടങ്ങി മൂന്നു ദിവസം വരെ ദിവസവും 500 മില്ലി ചുക്കുപൊടി കഴിക്കുന്നത് വേദനയ്ക് പരിഹാരമാണ്. കൂടാതെ ഈ സമയത്ത് ചോക്ലേറ്റ് കഴിക്കുന്നതും ഏറ്റവും അനുയോജ്യമാണ്. ഇതൊരു കൗതുക സത്യമാണ്. ചോക്ലേറ്റ് ശരീരത്തില്‍ അടങ്ങിയിരിക്കുന്ന സെറാ ടോണിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും അതിലൂടെ മാനസിക നില സന്തുലിതമാക്കാനും സഹായിക്കുന്നു. തുളസി, പുതിന തുടങ്ങിയവയുടെ ഇലകള്‍ ഇട്ട വെള്ളം തിളപ്പിച്ചു കുടിക്കുകയോ ഭക്ഷണസാധനങ്ങളില്‍ ചേര്‍ത്ത് കഴിക്കുകയോ ചെയ്യാം ചൂടുപാലില്‍ നെയ്യ് ചേര്‍ത്ത് കഴിക്കുന്നതും ഈ സമയത്തെ വേദനകുറയ്ക്കാന്‍ സഹായിക്കും. ആര്‍ത്തവ സമയത്ത് കാപ്പി കുടിക്കുന്നത് വയറുവേദന കൂട്ടുകയാണ് ചെയ്യുക. കാപ്പിയിലെ കഫീന്‍ ശരീരത്തിലെ ജലാംശം കുറയ്ക്കും ആയതിനാല്‍ ഈ സമയത്തെ കാപ്പി കുടി ഒഴിവാക്കുക.        

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)