കോഴിക്കോടന്‍ സ്‌പെഷ്യല്‍ 'കല്ലുമ്മക്കായ'; വൃത്തിയാക്കാന്‍ അറിയേണ്ടതെല്ലാം...

കടല്‍ വിഭവങ്ങളില്‍ ഏറ്റവും രുചിയേറിയതും കോഴിക്കോടന്‍ സ്‌പെഷ്യല്‍ വിഭവങ്ങളിലൊന്നുമാണ് കല്ലുമ്മക്കായ. വീടുകളിലേയ്ക്ക് ഈ വിഭവം എത്തിക്കല്‍ വളരെ ചുരുക്കമാണ്. എന്തെന്നാല്‍ കല്ലുമ്മക്കായ വൃത്തിയാക്കാനുള്ള ബുദ്ധിമുട്ടുകളാണ്. പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. ഈ ഒരു വിഭവം മാത്രം ഹോട്ടലുകളെ സമീപിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. എന്നാല്‍ അതിനും തിരശ്ശീല വീഴുകയാണ്. വളരെ എളുപ്പത്തില്‍ വൃത്തിയാക്കാവുന്ന ഒന്നാണ് കല്ലുമ്മക്കായ. ആദ്യം കല്ലുമ്മക്കായ ചുവട് കട്ടിയുള്ള ഒരു വലിയ പാത്രത്തിലേക്ക് മാറ്റിയ ശേഷം. തോട് ഭാഗം അടര്‍ന്നുമാറുന്ന പരുവം ആകുന്നത് വരെ വെള്ളത്തിലിട്ട് പുഴുങ്ങുക. ശേഷം വെള്ളം വാര്‍ന്നുപോകാന്‍ വയ്ക്കുക. ചൂടാറിയ ശേഷം കൈകള്‍ ഉപയോഗിച്ച് തോട് അനായാസം അടര്‍ത്തിമാറ്റാവുന്നതാണ്. തോടിനുള്ളില്‍ മഞ്ഞ നിറത്തില്‍ ലഭിക്കുന്ന ഭാഗം ആണ് ഭക്ഷ്യയോഗ്യം. ഈ ഭാഗത്ത് കറുത്ത നിറത്തില്‍ കാണുന്ന ഭാഗം കൈകൊണ്ട് നുള്ളിയൊ കത്തി ഉപയോഗിച്ചോ നീക്കം ചെയ്യണം. ഇതിന്റെ മധ്യഭാഗത്തായി പുല്ല് പോലെ ഒരു ഭാഗം കാണാം. ഇത് നീക്കം ചെയ്ത് വേണം കല്ലുമ്മക്കായ ഉപയോഗിക്കാന്‍. തോടുകള്‍ മുഴുവനായി അടര്‍ത്തിമാറ്റിയ ശേഷം കല്ലുമ്മക്കായ വെള്ളത്തില്‍ നന്നായി കഴുകുക. ശേഷം കല്ലുമ്മക്കായ നിങ്ങള്‍ക്ക് ഇഷ്ടമുള്ള വിഭവമാക്കി മാറ്റാം.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)