ഭര്‍ത്താവിനേയും മക്കളേയും ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയെ കുടുക്കി സോഷ്യല്‍മീഡിയ; പിടികൂടി കോടതിയില്‍ ഹാജരാക്കിയ വീട്ടമ്മ വിധി കേട്ട് ബോധം കെട്ടു വീണു; ബോധം തെളിഞ്ഞപ്പോള്‍ അമ്മയോടൊപ്പം പോകണമെന്ന് വാശിയും!

Kerala,facebook lover,Crime

കോവളം: ഫേസ്ബുക്ക് പ്രണയം തലയ്ക്ക് പിടിച്ച് രണ്ട് മക്കളേയും ഭര്‍ത്താവിനേയും ഉപേക്ഷിച്ച് കാമുകന്റെ കൂടെ ഒളിച്ചോടിയ വീട്ടമ്മയെ കുടുക്കി സോഷ്യല്‍മീഡിയ. കോവളത്താണ് നാടിനെ ഞെട്ടിച്ച സംഭവം.

ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് കോവളം പോലീസില്‍ പരാതിപ്പെട്ടതിന് പിന്നാലെ വിശദമായ അന്വേഷണം നടത്തിയ പോലീസിന് ചില തുമ്പുകള്‍ ലഭിച്ചു. യുവതിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പോലീസ് പരിശോധിച്ചതോടെയാണ് കാമുകനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വ്യക്തിക്കൊപ്പം നാടുവിട്ടെന്ന് വിവരം ലഭിച്ചതോടെ പോലീസ് ഒടുവില്‍ പലയിടത്തും കറങ്ങി നടക്കുന്നതിനിടെ ഇരുവരെയും കണ്ടെത്തുകയായിരുന്നു.

ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബമുള്ള ആളായിരുന്നു കാമുകന്‍. എന്നാലും ഇയാള്‍ക്കൊപ്പം പോകണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ഇരുവരെയും കോടതിയില്‍ ഹാജരാക്കി. കോടതി പോലീസിന്റെ വാദമെല്ലാം കേട്ട ശേഷം നിര്‍ണായകമായ തീരുമാനമെടുത്തു. വീട്ടമ്മയായ യുവതിയെ ഭര്‍ത്താവിനൊപ്പം വിടാനായിരുന്നു തീരുമാനം. കാമുകന്റെ കുടുംബ പശ്ചാത്തലം പരിശോധിച്ച ശേഷമാണ് കോടതി ഇങ്ങനെ തീരുമാനിച്ചത്. ഇതുകേട്ട യുവതി കോടതിക്കുള്ളില്‍ തന്നെ ബോധരഹിതയായി വീഴുകയായിരുന്നു.

ഭര്‍ത്താവിനൊപ്പം പോകില്ല, കാമുകനൊപ്പവും തല്‍ക്കാലം പോകില്ല, പകരം മാതാവിനൊപ്പം പോകാം എന്നായിരുന്നു യുവതി ബോധം വീണ ശേഷം പോലീസിനെ അറിയിച്ചത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)