അക്ഷയയും വികാസേട്ടനും ഉസ്താദ് ഹോട്ടലിലെ തിലകനെ പോലെ തൃശൂരിന്റെ രുചി പെരുമയാകുന്നത് ഇങ്ങനെയാണ്

തൃശൂര്‍ : 'വയറുനിറയ്ക്കാന്‍ ആരെകൊണ്ടും പറ്റും, കഴിക്കുന്നവരുടെ മനസ്സുനിറയണം അതാണ് ശരിയായ കൈപുണ്യം' ഇത് ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയില്‍ നമ്മുടെ എല്ലാം ഹൃദയത്തില്‍ നിന്ന് കയ്യടി വാങ്ങിയ തിലകന്‍ പറഞ്ഞ ഡയലോഗാണ്. തൃശൂരുകാര്‍ക്കുമുണ്ട് 'ഉസ്താദ് ഹോട്ടല്‍' പോലെ ഒരു 'അക്ഷയ ഹോട്ടലും' തിലകന്‍ അഭിനയിച്ചു ഫലിപ്പിച്ചത് ജീവിതത്തില്‍ അടയാളപ്പെടുത്തുന്ന വികാസേട്ടനും. ഒരു മന്ത്രിയും സിനിമാക്കാരനും ഇല്ലാതെ കഴിഞ്ഞ ദിവസം കാലത്ത് ഏഴു മണിക്ക് തൃശൂര്‍ കോഴിക്കോട് റോഡില്‍ പൂങ്കുന്നത്ത് അക്ഷയയുടെ നാലാമത്തെ ഹോട്ടല്‍ ഉല്‍ഘാടനം ചെയ്യപ്പെട്ടു. മണിക്കൂറോളം ട്രാഫിക് ബ്ലോക്ക് സമ്മാനിച്ച ഈ ചടങ്ങിന്റെ ജനബാഹുല്യം വിഭവങ്ങളുടെ വേറിട്ട രുചിക്കൂട്ടുകള്‍ക്ക് മേല്‍ ജനഹൃദയങ്ങള്‍ ചാര്‍ത്തി നല്‍കിയ കൈയ്യൊപ്പായിരുന്നു. തൃശൂര്‍ നിവാസികളുടെ ഇഷ്ടഭോജനത്തിന്റെ കൈവഴികള്‍ ചെന്നുചേരുന്നത് അക്ഷയയുടെ അടുക്കള മുറ്റത്തായതില്‍ അതിശയിക്കാനില്ല. അത്രയേറെ വൈഭവസമ്പന്നമാണ് വിഭവങ്ങള്‍. ഇവിടെ പൂരം പോലെ ആസ്വാദ്യമാണ് ഭക്ഷണവും. പരമ്പരാഗത രുചികള്‍ കലര്‍ന്നൊഴുകുന്ന നാട്ടില്‍ വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലാതെ അക്ഷയ ഹോട്ടല്‍ എല്ലാവര്‍ക്കും ഏഴു പതിറ്റാണ്ടിലേറെയായി വിരുന്നൂട്ടുകയാണ്. ഹൈ റോഡിലുള്ള അക്ഷയയില്‍ നിന്ന് പൂങ്കുന്നത്തെ അക്ഷയയില്‍ എത്തുമ്പോള്‍ എ സി, നോണ്‍ എ സി റസ്‌റ്റോറന്റ് ഉള്‍പ്പെടെ അഞ്ചു നിലയുള്ള വിശാലമായ സ്വാദിന്റെ ലോകമാണ് തുറന്നു വെച്ചിട്ടുള്ളത്. പരമ്പരാഗത രീതിയില്‍ കത്തിച്ചു വെച്ചിട്ടുള്ള കല്‍വിളക്കിന്റെ ശോഭയേറ്റു വാങ്ങി ഹോട്ടലിലേക്ക് കാലെടുത്തു വെക്കുന്നവര്‍ക്ക് വിഭവ സമൃദ്ധമായ ഭക്ഷണം കഴിച്ചിറങ്ങുമ്പോഴും ആ പ്രകാശം അണയാതെ നില്‍പ്പുണ്ടാവും. ഹരിതമയവിശാലമായ അകത്തളം വിട്ടൊഴിഞ്ഞു പോരേണ്ടി വരുന്ന വിഷമം ആണ് പലരുടെയും മുഖത്ത് കാണാന്‍ കഴിഞ്ഞത്. ക്ഷണിക്കപ്പെട്ട വിവാഹത്തിനോ മറ്റേതെങ്കിലും ചടങ്ങിനോ എത്തിപ്പെട്ട പ്രതീതി. സ്വീകരിക്കാന്‍ നിറപുഞ്ചിരിയോടെ പലപ്പോഴും മുന്നിലുണ്ടാവുക അക്ഷയയുടെ സാരഥി വികാസേട്ടന്‍ തന്നെയാകും. ഹോട്ടല്‍ ഉടമ വികാസേട്ടനും സഹോദരങ്ങളായ കൃഷ്ണനും വിനോദും പ്രദീപും ഉള്‍പ്പെടുന്ന അക്ഷയ, നാട്ടുകാര്‍ക്ക് രുചിക്കൊപ്പം കലര്‍പ്പില്ലാത്ത സൗഹൃദങ്ങളുടെയും സ്‌നേഹത്തിന്റെയും പങ്കു വെക്കലിലൂടെ നല്‍കുന്നത് വിരുന്നൂട്ടലിന്റെ അനുഭവം കൂടിയാണ്. വൈകുന്നേരം ഹോട്ടലിലെ മേശയ്ക്കു ചുറ്റും നിറയുന്ന പൊട്ടിച്ചിരികളും തമാശകളും തൃശൂര്‍ നഗരത്തിന് തന്നെ ഭംഗി പകരുന്നു. അച്ഛനുമമ്മയും കുഞ്ഞുങ്ങളുമായി കുടുംബങ്ങള്‍. നിയന്ത്രണമില്ലാതെ ചിരിയും കളിയുമായി പൊറോട്ടയും ബീഫും തട്ടിവിടുന്ന കൂട്ടുകാര്‍. അത്ര ബഹളമില്ലാതെയെങ്കിലും ബിരിയാണിയും സൗഹൃദവും ഒന്നിച്ചാസ്വദിക്കുന്ന മുതിര്‍ന്നവരുടെ സംഘം. ചൂടുള്ള പുട്ടും കടലയും, കപ്പയും മീനും, നോര്‍ത്തിന്ത്യന്‍ ഡിഷസ്, അടി പൊളി ചൈനീസ് ഐറ്റംസ്, തലശ്ശേരി രുചിയില്‍ പല തരം ബിരിയാണികള്‍, പൊറോട്ടയും ബീഫും, നെയ്‌റോസ്റ്റ്, ഊണ്, നെയ്‌ച്ചോറും ചിക്കനും, ജിഞ്ചര്‍ ചിക്കണ്‍, കോഴി പൊരിച്ചത്, എല്ലാ വിഭവങ്ങളും ലഭ്യമാണെങ്കിലും ഭക്ഷണ പ്രേമികളെ വീണ്ടും വീണ്ടും അക്ഷയയിലേക്ക് അടുപ്പിക്കുന്ന ചിലതാണിതെല്ലാം. രുചിയും സ്വാദും തേടി എത്ര അലഞ്ഞ് നടക്കാനും മടിയില്ലാതെ, സ്വാദില്‍ ഗവേഷണം ചെയ്ത് അത് സ്വന്തം ഹോട്ടലിലെത്തിച്ചു കൊടുക്കുന്നതില്‍ ഇപ്പോഴും അക്ഷയയും വികാസേട്ടനും ശ്രദ്ധിക്കുന്നു. തൃശൂരിന്റെ പുറത്തുള്ളവരും അറിഞ്ഞോ അറിയാതെയോ ഒരിക്കല്‍ എത്തിപ്പെട്ടാല്‍ പിന്നെ മറക്കാതെ വീണ്ടും എത്തുന്നു. നഗരത്തില്‍ എത്രയോ വലിയ ഹോട്ടലുകള്‍ ഉണ്ടായിട്ടും സിനിമ സാംസ്‌കാരിക രാഷ്ട്രീയ വ്യക്തികള്‍ തൃശൂരില്‍ എത്തിയാല്‍ തിരഞ്ഞെടുക്കുക അക്ഷയ ആണ്. മന്ത്രിമാരും നേതാക്കളുമെല്ലാം ഭക്ഷണം കഴിക്കാന്‍ എത്തുന്നത് ഇവിടെത്തെ സ്ഥിരം കാഴ്ചയാണ്. ഇപ്പൊ അക്ഷയ ഹോട്ടലിന്റെ ഉടമസ്ഥനായ വികാസേട്ടന്റെയും കൃഷ്ണന്റെയും അച്ഛന്‍ ബാലന്‍ ചേട്ടനില്‍ നിന്നാണ് 70 വര്‍ഷം പഴക്കമുള്ള അക്ഷയയുടെ കൈപ്പുണ്യത്തിന്റെ ചരിത്രം തുടങ്ങുന്നത്. ഇവിടെ നാട്ടിന്‍പുറങ്ങളിലെ മണ്‍മറഞ്ഞുപോയ ഓരോ വിഭവങ്ങളും കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ തന്നെ മട്ടന്‍, ഫിഷ്, ബീഫ് ചിക്കന്‍, താറാവ്, കാട, ഞണ്ട്, കടുക്ക ഐറ്റംസും മട്ടണ്‍ ചിക്കന്‍ഫിഷ് ബിരിയാണികളും നെയ്‌ച്ചോറും കോഴിപൊരിച്ചതുമെല്ലാം പഴയ അതേ സ്വാദില്‍തന്നെയാണ് തയ്യാറാക്കുന്നതെന്ന് ഹോട്ടലിന്റെ ഇപ്പോഴത്തെ സാരഥി വികാസേട്ടന്‍ പറയുന്നു. വേറെയും പല പ്രത്യേകതകള്‍ കൊണ്ട് സമ്പന്നമാണ് തൃശൂരിന്റെ ഈ സ്വന്തം രുചി പെരുമ. സാധാരണ വെജിറ്റേറിയന്‍ ഹോട്ടലുകളില്‍ മാത്രം കയറുന്ന വെജിറ്റേറിയന്‍സും അക്ഷയയിലെ സ്ഥിരം സാന്നിധ്യമാണ്. വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ രണ്ടായി തന്നെ അത്യാധുനിക കിച്ചന്‍ ഉപകരണങ്ങളുടെ സഹായത്തോടെ തയ്യാറാക്കുന്നത് കൊണ്ട് തന്നെ ആര്‍ക്കും ഇതുവരെ പരിഭവപ്പെടേണ്ടി വന്നിട്ടില്ല. ഒരിക്കല്‍ പോലും ഉണ്ടാക്കിയ ഭക്ഷണം ഫ്രിഡ്ജിലും ഫ്രീസറിലും വെച്ച് അടുത്ത ദിവസം കൊടുത്തിട്ടില്ല. എല്ലാ ദിവസവും പച്ചക്കറികളും മത്സ്യവും ഇറച്ചികളും വാങ്ങുന്നത് പതിറ്റാണ്ടുകളായി ഹോട്ടല്‍ ഉടമസ്ഥനായ വികാസേട്ടന്‍ നേരിട്ട് പോയാണ്. ആ പതിവ് ഇന്നും തെറ്റിക്കുന്നില്ല. അതു കൊണ്ട് തന്നെ തൃശൂരുകാര്‍ വീടുപോലെ വയറും മനസ്സും നിറയാന്‍ ഓടിയെത്തുന്ന പതിവും തുടരുകയാണ്. തൃശൂരുകാരുടെ രുചി ഉത്സവത്തിന്റെ, പെരുമ എന്നും നില നിര്‍ത്തട്ടെ അക്ഷയയും വികാസേട്ടനും.. കൂടുതല്‍ അറിയാന്‍: Hotel Akshaya Veg. and Non Veg Restaurant Guruvayur Road, Poonkunnam, Thrissur Phone : 0487-2381865, Mob : 8943475555

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)