ന്യൂയോര്‍ക്ക് : മാനനഷ്ടക്കേസിലെ വിധിക്ക് ശേഷം ആദ്യമായി നല്‍കിയ അഭിമുഖത്തില്‍ ജോണി ഡെപ്പിനെ ഇപ്പോഴും സ്‌നേഹിക്കുന്നുവെന്നറിയിച്ച് ഹോളിവുഡ് നടി ആംബര്‍ ഹേഡ്. യുഎസ് ചാനലായ എന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ആംബറിന്റെ പരാമര്‍ശം.
“ആത്മാര്‍ഥമായാണ് അദ്ദേഹത്തെ എപ്പോഴും സ്‌നേഹിച്ചിട്ടുള്ളത്. ഇപ്പോഴും സ്‌നേഹിക്കുന്നു. വിവാഹബന്ധം വളരെ തകര്‍ന്നടിഞ്ഞ ഒന്നായിരുന്നു. അത് നിലനിര്‍ത്താന്‍ എന്നെക്കൊണ്ടാവുന്നത് ചെയ്തു. പക്ഷേ സാധിച്ചില്ല. അദ്ദേഹത്തോട് വെറുപ്പില്ല. പക്ഷേ എല്ലാവര്‍ക്കുമത് മനസ്സിലാകില്ല. ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുള്ളവര്‍ക്ക് എളുപ്പത്തിലത് മനസ്സിലാക്കാം”. ആംബര്‍ പറഞ്ഞു.
ജൂണ്‍ 1നാണ് ഇരുവരുടെയും മാനനഷ്ടക്കേസില്‍ വിധി വന്നത്. 2028ല്‍ വാഷിംഗ്ടണ്‍ പോസ്റ്റിലെഴുതിയ ലേഖനത്തില്‍ താന്‍ ഗാര്‍ഹിക പീഡനത്തിനിരയാണ് വെളുപ്പെടുത്തിയതോടെയായിരുന്നു കേസിന് തുടക്കം. ഡെപ്പിന്റെ പേരെടുത്ത് പറഞ്ഞിരുന്നില്ലെങ്കിലും സൂചനകള്‍ കൃത്യമായിരുന്നതിനാല്‍ കരാറേറ്റിരുന്ന സിനിമകളില്‍ നിന്നടക്കം താരത്തെ നീക്കി. ഇതോടെയാണ് ആംബറിനെതിരെ നടന്‍ മാനനഷ്ടത്തിന് പരാതി നല്‍കിയത്.
Also read : മാനനഷ്ടക്കേസില്‍ ജോണി ഡെപ്പിന് വിജയം : ആംബര്‍ 1.5 കോടി നല്‍കണം
ആംബര്‍ 1.5 കോടി ഡോളര്‍ ഡെപ്പിന് നല്‍കണമെന്നായിരുന്നു കോടതി വിധി. ഡെപ്പിനെതിരായ മാനനഷ്ടക്കേസുകളിലൊന്നില്‍ ആംബറിന് അനുകൂലമായ വിധി പുറപ്പെടുവിച്ച ജഡ്ജി 20 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഡെപ്പിനോടും ഉത്തരവിട്ടു.