പിതാവിന്റെ ഭരണം അവസാനിക്കാതെ സംഗീതപരിപാടികള്‍ക്കില്ലെന്ന് ബ്രിട്ട്‌നി സ്പിയേഴ്‌സ്

Britney Spears | Bignewslive

ലോസ് ആഞ്ചലസ് : പിതാവിന്റെ രക്ഷാകര്‍ത്തൃഭരണം അവസാനിക്കാതെ സംഗീതപരിപാടികളില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ച് പോപ് ഗായിക ബ്രിട്ട്‌നി സ്പിയേഴ്‌സ്. പിതാവ് ജെയ്മി സ്പിയേഴ്‌സുമായുള്ള കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് ബ്രിട്ട്‌നിയുടെ പ്രഖ്യാപനം.

“എന്ന് ധരിക്കണം, എന്ത് ഭക്ഷിക്കണം എന്ന കാര്യങ്ങള്‍ പിതാവ് തീരുമാനിക്കുന്ന സാഹചര്യത്തില്‍ സംഗീതപരിപാടികളില്‍ പങ്കെടുക്കില്ല. ലാസ് വേഗാസിലെ ഏതെങ്കിലും ഒരു സ്റ്റേജില്‍ പെര്‍ഫോം ചെയ്യുന്നതിന് പകരം എന്റെ ലിവിംഗ് റൂമില്‍ നൃത്തം ചെയ്യുന്ന വീഡിയോകള്‍ ഞാന്‍ നിങ്ങളുമായി പങ്ക് വയ്ക്കാം.പിതാവിന്റെ ഭരണം എന്റെ സ്വപ്‌നങ്ങള്‍ നശിപ്പിച്ചു.ഞാന്‍ നിര്‍ത്തുന്നു.” ബ്രിട്ട്‌നി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

തന്റെയും തന്റെ സ്വത്തുക്കളുടെയും നിയന്ത്രണം തനിക്ക് തന്നെ മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസമാണ് ബ്രിട്ട്‌നി കോടതിയെ സമീപിച്ചത്. താന്‍ സമ്പാദിച്ച സ്വത്തുക്കള്‍ ഒന്നും തന്നെ തനിക്ക് അനുഭവിക്കാന്‍ സാധിക്കുന്നില്ലെന്നും ഇത് തന്നോട് കാണിക്കുന്ന അനീതിയാണെന്നും ബ്രിട്ട്‌നി കോടതിയില്‍ പറഞ്ഞിരുന്നു.തനിക്ക് സ്വന്തമായി ഒന്നും തന്നെ ചെയ്യാന്‍ സ്വാതന്ത്യമില്ലെന്നും തികച്ചും വ്യക്തിപരമായ കാര്യങ്ങളില്‍ പോലും സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ അവകാശങ്ങളില്ലെന്നുമുള്‍പ്പടെ ഗുരുതരമായ വാദങ്ങളായിരുന്നു ബ്രിട്ട്‌നി ഉയര്‍ത്തിയത്.

2008 മുതല്‍ ബ്രിട്ട്‌നിയുടെ സ്വത്ത് കൈകാര്യം ചെയ്യുന്നത് പിതാവാണ്. ഗായികയുടെ മാനസിക തകരാറിലായത് കൊണ്ടാണ് സ്വത്തുക്കളുടെ അവകാശം ഏറ്റെടുത്തിരിക്കുന്നതെന്നാണ് ജെയ്മിയുടെ വാദം. മറവിരോഗമോ മാനസികാരോഗ്യപ്രശ്‌നങ്ങളോ നേരിടുന്ന വ്യക്തികള്‍ക്ക് ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ കഴിയില്ലെന്ന് തെളിഞ്ഞാല്‍ കോടതി അനുവദിക്കുന്നതാണ് രക്ഷാകര്‍തൃ ഭരണം.

Exit mobile version