ലോക മാനസികാരോഗ്യദിനത്തില്‍ ആലിയ ഭട്ടിന്റെ സഹോദരി ഷഹീന് ഭട്ടിന്റെ ആദ്യ പുസ്തകം പുറത്തിറങ്ങിയിരുന്നു. ‘ഐ ഹാവ് നെവര്‍ ബീന്‍ അണ്‍ഹാപ്പിയര്‍’ എന്നതായിരുന്നു പുസ്തകം. ഈ പുസ്തകം വായിച്ച ആലിയ ഭട്ട് ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ കൂടെ കഴിഞ്ഞിട്ടും സഹോദരി അനുഭവിച്ച വേദന ഇത്ര തീവ്രമായിരുന്നുവെന്നു അറിഞ്ഞിരുന്നില്ലെന്ന് പറഞ്ഞു. കൂടപ്പിറപ്പിനായെഴുതിയ കത്ത് വീഡിയോയിലൂടെ അവതരിപ്പിച്ചാണ് ആലിയ തന്റെ വിഷമം തുറന്നു പറയുന്നത്.
വിഷാദ രോഗത്തിനടിമയായ ഷഹീന് തന്റെ രോഗത്തെക്കുറിച്ചും രോഗാവസ്ഥയില്‍ താന്‍ കടന്നു പോയ കറുത്തിരണ്ട നാളുകളെ കുറിച്ച് മനസു തുറന്നിരിക്കുന്നത്. പുസ്തകം വായിച്ചു കഴിഞ്ഞപ്പോഴാണ് ഷഹീന് അനുഭവിച്ച മാനസിക സംഘര്‍ഷത്തിന്റെ വ്യാപ്തിയെത്രയെന്നറിഞ്ഞതെന്നും ഇത്രയും കാലം ഒപ്പമുണ്ടായിട്ടും അതു മനസിലാക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് ആലിയ വീഡിയോയിലൂടെ പറയുന്നത്. പുറത്തു പോയി ഭക്ഷണം കഴിക്കാന്‍ വിളിക്കുമ്പോള്‍ ഷഹീന് ഓരോ തവണയും ടിവി കാണട്ടെയെന്നും ഒറ്റക്കിരിക്കട്ടെയെന്നും പറഞ്ഞ് വീട്ടില്‍ തന്നെ ഇരിക്കുമായിരുന്നുവെന്നും ആലിയ ഓര്‍ത്തെടുക്കുന്നു.
Discussion about this post