തിരുവനന്തപുരം: മുതലപ്പൊഴിയില്‍ കടലില്‍ കുളിക്കുന്നതിനിടെ കാണാതായ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി. കടയ്ക്കാവൂര്‍ എസ് പി ബി ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ ദേവനാരായണന്‍, ഹരിചന്ദ് എന്നിവരുടെ മൃതദേഹമാണ് വര്‍ക്കല പാപനാശത്ത് നിന്നും കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. കലോത്സവമായതിനാല്‍ സ്‌കൂളില്‍ ക്ലാസില്ലായിരുന്നു. ഇതോടെ എട്ട് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ബീച്ചിലെത്തുകയയിരുന്നു. ഇതില്‍ മൂന്ന് പേരാണ് അപകടത്തില്‍പ്പെട്ടത്. എന്നാല്‍ ഇവര്‍ക്കൊപ്പം അപകടത്തില്‍പ്പെട്ട ഗോകുലിനെ മത്സ്യത്തൊഴിലാളികള്‍ തക്കസമയത്ത് തന്നെ രക്ഷപ്പെടുത്തി. ഗോകുലിനെ ചിറയന്‍കീഴ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വീട്ടിലേക്ക് വിട്ടു.
Discussion about this post