ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെയും വില വര്‍ദ്ധിപ്പിച്ച് ഹീറോ മോട്ടോകോര്‍പ്

HERO MOTO CORP

ഹീറോ മോട്ടോകോര്‍പ് ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെയും വില കൂട്ടി. ഇന്ത്യയില്‍ ഉടനീളം വിലവര്‍ധനവ് പ്രാബല്യത്തില്‍ വന്നു. എല്ലാ മോഡല്‍ ബൈക്കുകളുടെ സ്‌കൂട്ടറുകളുടെയും എക്സ്ഷോറൂം വിലയില്‍ 625 രൂപ കൂട്ടിയെന്നാണ് റിപ്പോര്‍ട്ട്. ഓരോ മേഖലകള്‍ അടിസ്ഥാനപ്പെടുത്തി വിലവര്‍ധനവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും.

വില ഉയരാനുള്ള പ്രധാന കാരണം ഘടകങ്ങളുടെ വില കൂടിയതും ഉത്പാദന ചെലവ് വര്‍ധിച്ചതുമാണ്. കഴിഞ്ഞ ജനുവരിയില്‍ മോഡലുകളുടെ വിലയില്‍ നാനൂറ് രൂപ ഹീറോ കൂട്ടിയിരുന്നു. ഇതു രണ്ടാം തവണയാണ് മോഡലുകളുടെ വില ഹീറോ കൂട്ടുന്നത്.

നിലവില്‍ കരിസ്മ ZMR ആണ് കമ്ബനിയുടെ ഫ്ളാഗ്ഷിപ്പ് മോഡല്‍. 1.07 ലക്ഷം രൂപയാണ് കരിസ്മ ZMR -ന്റെ എക്സ്ഷോറൂം വില. പുതിയ പാഷന്‍ പ്രോ, പാഷന്‍ എക്സ്പ്രോ, സൂപ്പര്‍ സ്പ്ലെന്‍ഡര്‍ മോഡലുകള്‍ക്ക് വിപണിയില്‍ ഭേദപ്പെട്ട പ്രതികരണമാണ് ലഭിക്കുന്നത്.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)