പലര്‍ക്കും ശരീരത്തില്‍ അമിത കൊഴുപ്പ് അടിഞ്ഞ് കൂടി കിടന്ന് പലതരത്തിലുള്ള അസുഖങ്ങളാണ് വരുന്നത്. എണ്ണ പലഹാരങ്ങള്‍, ബേക്കറി പലഹാരങ്ങള്‍, സ്വീറ്റ്‌സ്, ഐസ്‌ക്രീം പോലുള്ളവ കഴിച്ചിട്ടാണ് ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത്. കൊളസ്‌ട്രോളും ഫാറ്റി ലിവറും ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഏറ്റവും നല്ലതാണ് പഴങ്ങള്‍. പഴങ്ങളില്‍ വിറ്റാമിനുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അത്തരത്തില്‍ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ചില പഴങ്ങള്‍ ഇതാ…
മുന്തിരി
ഇന്‍സുലിന്‍ അളവിനെ ക്രമപ്പെടുത്തുന്ന ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം മുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്. മുന്തിരി ശരീരത്തില്‍ ഫാറ്റ് അടിയുന്നത് തടയും. വിറ്റാമിനുകളാല്‍ സമൃദ്ധമായ മുന്തിരി ആരോഗ്യത്തോടൊപ്പം സൗന്ദര്യവും പ്രധാനം ചെയ്യുന്ന ഒന്നാണ്. മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോല്‍ എന്ന ആന്റി ഓക്സിഡന്റിന് വിവിധ അര്‍ബുദങ്ങളെ പ്രതിരോധിക്കാനുള്ള കഴിവുമുണ്ട്.
ആപ്പിളും പേരക്കയും
ഫൈബറും വിറ്റാമിനുകളും ധാരാളം അടങ്ങിയ രണ്ട് പഴങ്ങളാണ് ആപ്പിളും പേരക്കയും. ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞ് കൂടാതിരിക്കാന്‍ ദിവസവും ആപ്പിളും പേരക്കയും കഴിക്കുന്നത് വളരെ നല്ലതാണ്.
മാതളനാരങ്ങ
മാതളനാരങ്ങ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഉത്തമമാണ്. ആന്റി ഓക്‌സിഡന്റ് ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് ചര്‍മ്മസംരക്ഷണത്തിനും വളരെ നല്ലതാണ്. മാതളനാരങ്ങ സ്ഥിരമായി കഴിക്കുന്നത് ശരീരത്തിലെ മെറ്റബോളിസം കൂട്ടാന്‍ ഗുണം ചെയ്യും. മാതളനാരങ്ങ പതിവായി കഴിച്ചാല്‍ കൊളസ്ട്രോള്‍ കുറയ്ക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. നാരുകള്‍, വിറ്റാമിന്‍ എ, ഇരുമ്പ്, കാത്സ്യം എന്നിവ ധാരാളം അടങ്ങിയ ഫലമാണ് മാതളം. ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാനും വളരെ നല്ലതാണ് മാതളനാരങ്ങ.
Discussion about this post