മഴക്കാലമായാല്‍ സാധാരണ എല്ലാവിരിവും കണ്ടു വരുന്ന ഒരു രോഗമാണ് ജലദോഷം. ചിലര്‍ക്ക് ഒന്ന് തണുപ്പടിച്ചാല്‍ തന്നെ ജലദോഷം വരാറുണ്ട്. ചുമ, തുമ്മല്‍, മൂക്കടപ്പ്, തലവേദന, തൊണ്ട വേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ജലദോഷം മാറാന്‍ വീട്ടില്‍ തന്നെ ചില പ്രതിവിധികളുണ്ട്.
* ജലദോഷം വരാന്‍ സാധ്യതയുണ്ടെന്ന് തോന്നിയാല്‍ ഉപ്പിട്ട ചൂടുവെള്ളം കൊണ്ട് കവിള് കൊള്ളുക.
തുടക്കത്തിലെ ഇത് ചെയ്താല്‍ തൊണ്ട വേദന മാറുകയും ജലദോഷം വരാതിരിക്കാനും സഹായിക്കും.
* ചുവന്നുള്ളി ചതച്ചെടുത്ത നീര്, തുളസിയില നീര്, ചെറുതേന്‍ എന്നിവ സമാസമം എടുത്ത് മൂന്ന് നേരം
ചെറിയ അളവില്‍ കുടിക്കുന്നത് ജലദോഷം വരാതിരിക്കാന്‍ സഹായിക്കും.
* തിളപ്പിച്ചെടുത്ത പാല് ചൂടാറും മുന്‍പേ കുരുമുളകുപൊടിയും ചേര്‍ത്ത് കുടിക്കുന്നത് ജലദോഷം
ഇല്ലാതാക്കാനുള്ള ഒരു ഉത്തമ ഒറ്റമൂലിയാണ്.
* ജലദോഷമുള്ളപ്പോള്‍ ചൂടുള്ള ചുക്ക് കാപ്പി കുടിക്കുന്നത് നല്ലതാണ്.
* ഒരു കപ്പ് പാലില്‍ അല്പം മഞ്ഞള്‍ പൊടി ചേര്‍ത്ത് കുടിക്കുന്നത് ജലദോഷം, ചുമ എന്നിവ വരാതിരിക്കാന്‍
സഹായിക്കും.
* തുളസിയിലയും കുരുമുളകും ചേര്‍ത്ത് കാപ്പി തയാറാക്കി ചെറു ചൂടോടെ കുടിക്കുന്നത് ജലദോഷം
വരാതിരിക്കാന്‍ സഹായിക്കും.
Discussion about this post