ഇന്ന് ബീഫും മട്ടനും പന്നിയിറച്ചിയും എല്ലാം നമുക്ക് ഒഴിച്ചുകൂട്ടാല്‍ പറ്റാത്ത ഭക്ഷണങ്ങളായി മാറിയിരിക്കുകയാണ്. ബീഫ്, മട്ടന്‍, പന്നിയിറച്ചി എന്നിവ റെഡ് മീറ്റ് വിഭാഗത്തില്‍ പെടുന്നതാണ്. റെഡ് മീറ്റ് ധാരളമായി കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. റെഡ് മീറ്റ് വിഭവങ്ങള്‍ ചെറിയ അളവില്‍ കഴിക്കുന്നത് പോലും മരണസാധ്യത കൂടാന്‍ സാധ്യതകള്‍ ഉണ്ടാന്ന് പഠനത്തില്‍ കണ്ടെത്തി. ഇത് സംബന്ധിച്ച് ബിഎംജെ ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
റെഡ് മീറ്റ് വിഭവങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കി മത്സ്യം, ഇലക്കറികള്‍, പയര്‍ വര്‍ഗങ്ങള്‍, പച്ചക്കറികള്‍, എന്നിവ ധാരളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി കഴിക്കുന്നത് അകാലമരണത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് പ്രൊഫസര്‍ ഡോ ഫ്രാങ്ക് ഹൂ പറയുന്നു. റെഡ് മീറ്റില്‍ ധാരാളം കലോറി അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ റെഡ് മീറ്റ് കഴിക്കുന്നവരില്‍ പൊണ്ണതടി വരാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തി.
റെഡ് മീറ്റില്‍ കൊഴുപ്പ് അധികമുള്ളതിനാല്‍ ഉയര്‍ന്ന കൊളസ്‌ട്രോള്‍ വരാന്‍ സാധ്യത ഉണ്ടെന്ന് കണ്ടെത്തി. റെഡ് മീറ്റും സംസ്‌കരിച്ച ഇറച്ചിയും കഴിക്കുന്നവര്‍ക്ക് ഹൃദയ സംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ഫ്രാങ്ക് ഹൂ പറയുന്നു.
റെഡ് മീറ്റിന്റെ ഉപയോഗം ആരോഗ്യത്തെ എങ്ങനെയൊക്കെ ബാധിക്കുന്നുവെന്നതിന പറ്റി എട്ട് വര്‍ഷമായി പരിശോധിച്ച് വരികയായിരുന്നെന്നും ഫ്രാങ്ക് ഹൂ പറഞ്ഞു. റെഡ്മീറ്റും പ്രോസസ്ഡ് മീറ്റും വളരെ ചെറിയ അളവില്‍ കഴിക്കുന്നതു പോലും ആരോഗ്യത്തിനും ആയുസ്സിനും ദോഷകരമാണെന്ന് ഈ പഠനം സാക്ഷ്യപ്പെടുത്തുന്നു.
Discussion about this post