മലയാളികള്‍ക്ക് മുടി സംരക്ഷണം ഏറെ പ്രാധാന്യം നല്കുന്ന ഒന്നാണ്. എത്ര ശ്രദ്ധിച്ചിട്ടും മുടി കൊഴിയുന്നു എന്ന് പരാതിയും നിരവധിയാണ്. മുടി കൊഴിച്ചല്‍ തടയാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന പൊടിക്കൈകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
*ഒലീവ് ഓയില്‍
ഒലീവ് ഓയില്‍ മുടികൊഴിച്ചില്‍ അകറ്റാന്‍ ഏറ്റവും മികച്ച എണ്ണയാണ്. ഒന്നിടവിട്ട് ഒലീവ് ഓയില്‍ തലയില്‍
തേച്ച് പിടിപ്പിക്കുന്നത് താരന് അകറ്റാനും മുടി ബലമുള്ളതാക്കാനും സഹായിക്കുന്നു. എണ്ണ തലയില്‍ തേച്ച്
പിടിപ്പിച്ചതിന് ശേഷം ഇരുപതു മിനിറ്റിനു ശേഷം കഴുകി കളയാം.
*മുട്ടയുടെ വെള്ള
മുട്ട ശരീരത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും ഏറെ മികച്ചതാണ്. മുട്ടയുടെ വെ
ള്ളയില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിട്ടുണ്ട്. മുട്ട മുടിയ്ക്ക് നല്ലൊരു ഹെയര്‍ പാക്കായി ഉപയോഗിക്കുന്നത്. മു
ടിക്ക് ബലം കൂട്ടാന്‍ സഹായിക്കും. ആഴ്ച്ചയില്‍ രണ്ട് തവണ മുട്ടയുടെ വെള്ള, വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത്
തലയില്‍ പുരട്ടുന്നത് മുടി തഴച്ച് വളരാന്‍ സഹായിക്കും.
*തൈര്
പ്രോബയോട്ടിക്സ് ധാരാളമായി അടങ്ങിയിട്ടുള്ള തൈര് മുടിവളര്‍ച്ചയെ നല്ലതുപോലെ സഹായിക്കും. നല്ലൊരു
കണ്ടീഷണര്‍ കൂടിയാണ് തൈര്. അരക്കപ്പ് തൈര് മുടിയില്‍ നന്നായി തേച്ചുപിടിപ്പിച്ച് മുടി ഒരു ടവല്‍
ഉപയോഗിച്ചു പൊതിഞ്ഞു വയ്ക്കുക. പതിനഞ്ചു മിനിറ്റിനുശേഷം കഴുകിക്കളയാം.
*ഉലുവ
ഉലുവ തനിയെ അരച്ച് മുടിയില്‍ പുരട്ടുന്നത് മുടി കൊഴിച്ചില്‍ അകറ്റാന്‍ ഏറെ നല്ലതാണ്.
മുടികൊഴിച്ചിലകറ്റാന്‍ മാത്രമല്ല, മുടിയ്ക്കു തിളക്കവും മിനുക്കവും നല്‍കാനും ഉലുവ നല്ലതാണ്.
*സവാള
സവാള മുടി വളര്ച്ചെക്ക് ഏറെ നല്ലതാണ്. സവാളയുടെ നീരെടുത്ത് തലയില്‍ പുരട്ടുന്നത് മുടികൊഴിച്ചില്‍
അകറ്റാന്‍ നല്ലൊരു വഴിയാണ്.
Discussion about this post