കരിമ്പിന് ജ്യൂസ് വെറും ദാഹം മാറ്റാന്‍ മാത്രമുള്ളതല്ല. മറിച്ച് ഏറെ ഔഷധഗുണമുള്ള ജ്യൂസാണ് കരിമ്പിന് ജ്യൂസ്. പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് കരിമ്പിന് ജ്യൂസ്. മഞ്ഞപ്പിത്തത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് കരിമ്പിന് ജ്യൂസ്. കരളിന്റെ പ്രവര്‍ത്തനം സുഗമമായി നടത്താനും ഇതുവഴി മഞ്ഞപ്പിത്തത്തിന് ഇടയാക്കുന്ന ബിലിറൂബിന്‍ എന്ന പദാര്‍ത്ഥത്തിന്റെ ഉല്പാദനം തടയാനും കരിമ്പിന് ജ്യൂസ് സഹായിക്കും.
ശരീരത്തിലെ പല അണുബാധകളും തടയാനുള്ള കഴിവ് കരിമ്പിനുണ്ട്. യൂറിനറി ഇന്ഫെക്ഷന്, ദഹനപ്രശ്നങ്ങള്‍, ലൈംഗികരോഗങ്ങള്‍ എന്നിവ പരിഹരിക്കാന്‍ കരിമ്പിന് ജ്യൂസ് നല്ലൊരു മരുന്നാണ്. കിഡ്നി സ്റ്റോണ്‍ തടയാനും കരിമ്പ് ജ്യൂസ് സഹായിക്കും. ദാഹമകറ്റുന്നതോടൊപ്പം ഉന്മേഷവും ഊര്‍ജ്ജസ്വലതയും നല്കുന്ന ഒന്നാണ് കരിമ്പിന് ജ്യൂസ്.
ധാരാളം ഭക്ഷ്യനാരുകള്‍ കരിമ്പില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച പാനീയമാണിത്. ഒരു ഗ്ലാസ് ജ്യൂസില്‍ 13 ഗ്രാം ഭക്ഷ്യനാരുകള്‍ ഉണ്ട്. വായ്നാറ്റം, മോണരോഗം എന്നിവയ്ക്ക് നല്ലൊരു പ്രതിവിധി കൂടിയാണ് കരിമ്പിന് ജ്യൂസ്.
Discussion about this post