കൊളസ്‌ട്രോള്‍ നിയന്ത്രിക്കാം; ഈ ഭക്ഷണങ്ങള്‍ പരീക്ഷിച്ച് നോക്കു

ശരീരത്തിലുണ്ടാകുന്ന ദഹനം, വൈറ്റമിന്‍ ഡി ഉല്‍പ്പാദനം തുടങ്ങി പ്രധാന കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് കൊളസ്‌ട്രോള്‍ അത്യാവശ്യമാണ്. കൊളസ്‌ട്രോള്‍ രണ്ട് തരത്തിലുണ്ട്. ചീത്ത കൊളസ്‌ട്രോളും നല്ല കൊളസ്‌ട്രോളും

കൊളസ്‌ട്രോള്‍ നമ്മുടെ ശത്രുവല്ല. മാറിവരുന്ന ജീവിതശൈലിയും ഭക്ഷണശീലവുമാണ് കൊളസ്ട്രോളിനെ ഒരു രോഗമാക്കിത്തീര്‍ക്കുന്നത്. ഇന്ന് എല്ലാ പ്രായക്കാരേയും അലട്ടുന്ന പ്രശ്‌നമാണ് കൊളസ്‌ട്രോള്‍. കൊളസ്ട്രോളിന്റെ 70 ശതമാനം കരളില്‍ ഉത്പാദിപ്പിക്കുന്നതും 30 ശതമാനം ഭക്ഷണത്തില്‍നിന്നു ലഭിക്കുന്നതുമാണ്.

ശരീരത്തിലുണ്ടാകുന്ന ദഹനം, വൈറ്റമിന്‍ ഡി ഉല്‍പ്പാദനം തുടങ്ങി പ്രധാന കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് കൊളസ്‌ട്രോള്‍ അത്യാവശ്യമാണ്. കൊളസ്‌ട്രോള്‍ രണ്ട് തരത്തിലുണ്ട്. ചീത്ത കൊളസ്‌ട്രോളും നല്ല കൊളസ്‌ട്രോളും. ചീത്ത കൊളസ്‌ട്രോള്‍ പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കുക. ഭക്ഷണം കഴിച്ച് തന്നെ കൊളസ്‌ട്രോള്‍ കുറയ്ക്കാനാകും. അവ ഏതെക്കെയെന്ന് നോക്കാം.

* ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ചീത്ത കൊളസ്‌ട്രോള്‍
അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന ഘടകങ്ങള്‍ ഓറഞ്ചിലുണ്ടെന്നാണ്
കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ദിവസവും ഒരു ഗ്ലാസ്
ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.

* ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കുന്നത് ശരീരത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ദിവസം നാലോ
അഞ്ചോ നിലക്കടല, വാല്‍നട്ട്, പിസ്ത, വെണ്ണപ്പഴം, ബദാം കഴിക്കുന്നത് അഞ്ച് ശതമാനത്തോളം എല്‍ഡിഎല്‍
കൊളസ്‌ട്രോള്‍ കുറയ്ക്കാനാകുമെന്ന് ഹാവാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍
പറയുന്നു. ഡ്രൈ നട്ട്‌സില്‍ ധാരാളം ഫൈബറും വിറ്റാമിന്‍ ഇയും അടങ്ങിയിട്ടുണ്ട്.

* ഓട്‌സ് ശരീരത്തില്‍ നല്ല പോഷകം നല്‍കുന്നതിനോടൊപ്പം കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കും.
ഓട്സില്‍ ധാരാളം സോല്യുബിള്‍ ഫൈബറാണ് അടങ്ങിയിരിക്കുന്നത്. സോല്യുബിള്‍ ഫൈബര്‍ ബൈല്‍
ആസിഡുകളുമായി ചേര്‍ന്ന് കൊളസ്ട്രോളിനെ ഇല്ലാതാക്കാന്‍ സഹായിക്കും.

* ബീന്‍സ്, ആപ്പിള്‍, ക്യാരറ്റ് എന്നിവയില്‍ അടങ്ങിയിരിക്കുന്ന ഫൈബറും ആന്റി ഓക്സിഡന്റുകളും ചീത്ത
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

* മനുഷ്യ ശരീരത്തില്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറ്റവും മികച്ച ഭക്ഷണമാണ് ഇലക്കറികള്‍. ചീര,
മുരിങ്ങയില എന്നിവ ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാന്‍ സഹായിക്കും

* കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറ്റവും നല്ലതാണ് മാതളനാരങ്ങ. ഇതിലടങ്ങിയിരിക്കുന്ന
ആന്റിഓക്സിഡന്റുകളാണ് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.

* മത്സ്യം, പ്രത്യേകിച്ച് സാല്‍മണ്‍, ട്യൂണ എന്നിവ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ പ്രതിരോധിക്കാന്‍
സഹായിക്കും.

* ശരീരത്തില്‍ വെളുത്തുള്ളി കൊളസ്‌ട്രോള്‍ തോത് കുറയ്ക്കാന് സഹായിക്കും. ഇത് ചീത്ത കൊഴുപ്പു നീക്കം
ചെയ്യുന്നു. അതേസമയം ദിവസം രണ്ടോ മൂന്നോ അല്ലിയില് കൂടുതല് കഴിക്കരുത്.

Exit mobile version