പെണ്‍കുട്ടികള്‍ ജാഗ്രത..! നഖം വളര്‍ത്താനും നെയില്‍ പോളിഷ് ഇട്ട് മോടിപിടിപ്പിക്കാനും തിരക്ക് കൂട്ടുന്നവര്‍ ഈ 19കാരിക്ക് സംഭവിച്ചത് അറിയണം

ഗ്ലെന്‍ഫീല്‍ഡ്: നഖം വളര്‍ത്താനും നെയില്‍പോളിഷ് ഇട്ട് മോടിപിടിപ്പിക്കാനും എല്ലാ പെണ്‍കുട്ടികള്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ഇനി ഇത്തരത്തില്‍ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ സൂക്ഷിക്കുക. ലണ്ടനില്‍ പത്തൊമ്പതുകാരിക്ക് ഉണ്ടായ ഒരു ദുരനുഭവമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.

നെയില്‍ പൊളീഷ് തുടച്ച് മാറ്റുന്നതിന് റിമൂവര്‍ അപയോഗിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന തിരിയില്‍ നിന്നാണ് തീ പടര്‍ന്ന് കൈ പൊള്ളി. എന്നാല്‍റിമൂവര്‍ തട്ടിമാറ്റാനുള്ള ശ്രമത്തില്‍ മുറിയിലും തീപടര്‍ന്നു. മകളുടെ കരച്ചില്‍ കേട്ട് ഓടി എത്തിയ അമ്മയാണ് മകള്‍ക്ക രക്ഷയായത്. മായ എഡ്വാര്‍ഡ്‌സ് എന്ന പത്തൊമ്പതുകാരിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ലെയ്സ്റ്റര്‍ റോയല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ് ണ്‍െകുട്ടി.

റിമൂവറില്‍ ഉപയോഗിച്ചിരുന്ന അസറ്റോണ്‍ എന്ന രാസ പദാര്‍ത്ഥമാണ് തീപിടിക്കാന്‍ ഇടയാക്കിയതെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്. നെയില്‍ പൊളീഷിലെ പ്രധാന ഘടകമാണ് അസെറ്റോണ്‍. ഇത്തരം ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന സമയത്ത് അതില്‍ ഉപയോഗിച്ചിരിക്കുന്ന രാസപദാര്‍ത്ഥങ്ങളെക്കുറിച്ച് അറിവുണ്ടാകുന്നത് ഉചിതമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

Exit mobile version