പല കാരണങ്ങള്‍ കൊണ്ട് നമ്മളില്‍ വരണ്ട വരണ്ട ചര്‍മ്മം ഉണ്ടാവുന്നു. ഇത് പലപ്പോഴും നമ്മുടെ ചുറ്റുമുള്ള കാരണങ്ങള്‍ തന്നെയായിരിക്കും. അവ എന്തൊക്കെയെന്നതും നമ്മള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. കാലാവസ്ഥാ മാറ്റങ്ങള്‍ ഉണ്ടാവുന്നത് ചര്‍മ്മത്തെ വളരെ ദോഷകരമായി ബാധിക്കും. പ്രത്യേകിച്ച് തണുപ്പ് കാലങ്ങളില്‍ ചര്‍മ്മം കൂടുതല്‍ വരണ്ടതായി മാറുന്നു.
ചൂടു കാറ്റേല്‍ക്കുമ്പോഴും ചര്‍മ്മത്തിന് വരള്‍ച്ച ഉണ്ടാവുന്നു. പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഇത്തരത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. കുളിക്കാന്‍ ചൂടുവെള്ളം ഉപയോഗിക്കുന്നവരും അധികം സോപ്പ് ഉപയോഗിച്ച് കുളിക്കുന്നവരിലും ചര്‍മ്മം വരണ്ടതാകാന്‍ സാധ്യത വളരെ കൂടുതലാണ്. ക്ലോറിന്‍ വെള്ളത്തിന്റെ ഉപയോഗമാണ് ചര്‍മ്മം വരണ്ടതാവാനുള്ള മറ്റൊരു കാരണം. ക്ലോറിന്‍ വെള്ളം ഉപയോഗിക്കുന്നവരുടെ സ്ഥിരം പ്രശ്നമാണ് ഇത്.
വരണ്ട ചര്‍മ്മം മാറ്റാന്‍ നമ്മള്‍ പലതരത്തിലുള്ള ഫേഷ്യലുകള്‍ മാറിമാറി പരീക്ഷിച്ച് കാണും. പക്ഷേ, വലിയ മാറ്റമൊന്നും ഉണ്ടായി കാണില്ല. മുഖത്തെ കറുത്ത പാട്, ചുളിവുകള്‍ എന്നിവ അകറ്റാന്‍ ഇനി മുതല്‍ ബ്യൂട്ടി ബാര്‍ലറുകളില്‍ പോയി സമയം കളയേണ്ട. വീട്ടില്‍ പരീക്ഷിക്കാവുന്ന മൂന്ന് തരം ഫേസ് പാക്കുകള്‍ പരിചയപ്പെടുത്താം.
മഞ്ഞള്‍ ഫേഷ്യല്‍
പണ്ട് കാലം മുതല്‍ക്കു തന്നെ സൗന്ദര്യ സംരക്ഷണത്തില്‍ പ്രധാന സ്ഥാനമാണ് മഞ്ഞളിനുള്ളത്. മുഖത്തിന്റെയും ദേഹത്തിന്റെയും നിറം വര്‍ധിപ്പിക്കാനും തിളക്കം കൂട്ടാനും മഞ്ഞളിന് സാധിക്കും.
ഉണ്ടാക്കാന്‍ വേണ്ട ചേരുവകള്‍:
മഞ്ഞള്‍ പ്പൊടി 1/2 ടീസ്പൂണ്‍
നാരങ്ങാനീര് 1/2 ടീസ്പൂണ്‍
കടലമാവ് 2 ടീസ്പൂണ്‍
പാല്‍ 2 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം:
ആദ്യം അരസ്പൂണ്‍ മഞ്ഞള്‍പ്പൊടി, രണ്ടു സ്പൂണ്‍ പാല്‍, രണ്ടു സ്പൂണ്‍ കടലമാവ്, അരസ്പൂണ്‍ നാരങ്ങാനീര് എന്നിവ മിക്‌സ് ചെയ്തു മുഖത്ത് പുരട്ടുക. അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ആഴ്ചയിലൊരിക്കല്‍ ഈ ഫേഷ്യല്‍ ചെയ്യാന്‍ ശ്രമിക്കുക.
തക്കാളി ഫേഷ്യല്‍
ഉണ്ടാക്കാന്‍ വേണ്ട ചേരുവകള്‍
തക്കാളി 2 എണ്ണം
പഞ്ചസാര 1 സ്പൂണ്‍
തയ്യാറാക്കുന്ന വിധം…
തക്കാളിയില്‍ അടങ്ങിയിരിക്കുന്ന വസ്തുക്കള്‍ നിറം കൂട്ടാന്‍ വളരെയേറെ സഹായിക്കും. ഇരുണ്ട നിറം വെളുപ്പിക്കുന്നതിനും ഇവയ്ക്ക് കഴിവുണ്ട്. ഒപ്പം പഞ്ചസാര ത്വക്കില്‍ അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്കിനെ കളയാന്‍ സഹായിക്കുന്നു.
തക്കാളി ചെറുതായി അരിഞ്ഞ് അതിലേക്ക് ഒരു സ്പൂണ്‍ പഞ്ചസാര ചേര്‍ക്കുക. ശേഷം നീരെടുത്ത് മുഖത്ത് പുരട്ടുക. നന്നായി മസാജ് ചെയ്തതിനു ശേഷം പത്തു മിനിറ്റ് ഉണങ്ങാന്‍ അനുവദിക്കുക. ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക.
റോസാപ്പൂ ഫേഷ്യല്‍
ഉണ്ടാക്കാന്‍ വേണ്ട ചേരുവകള്‍
റോസാപ്പൂ ഇതളുകള്‍ രണ്ട് പിടി
ചന്ദനം രണ്ട് ടീസ്പൂണ്‍
പാല്‍ രണ്ട് ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
രണ്ടു പിടി റോസാപ്പൂ ഇതളുകള്‍ , രണ്ടു സ്പൂണ്‍ നിറയെ ചന്ദനപ്പൊടി അഥവാ ചന്ദനം അരച്ചത്, രണ്ടു സ്പൂണ്‍ പാല്‍ എന്നിവ ചേര്‍ത്ത് നന്നായി അരയ്ക്കുക. മുഖത്തും കഴുത്തിലും ഈ മിശ്രിതം നന്നായി പുരട്ടുക. നന്നായി ഉണങ്ങിയതിനു ശേഷം കഴുകി കളയാം. മൂന്നു ദിവസം ഇത് തുടര്‍ച്ചയായി പുരട്ടിയാല്‍ വ്യത്യാസം അറിയാനാകും.
Discussion about this post