കാഴ്ചയില്‍ ചെറുതാണെങ്കിലും രോഗമകറ്റുന്നതില്‍ വലിയവനാണ് വെളുത്തുള്ളി എന്ന രുചിക്കൂട്ട്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുക, രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും കുറയ്ക്കുക, ഹൃദ്രോഗം അകറ്റുക എന്നീ സവിശേഷ ഗുണങ്ങളാണ് കൊച്ചുമിടുക്കന് ഉള്ളത്. മഗ്നീഷ്യം, വിറ്റമിന്‍ ബി 6, വിറ്റമിന്‍ സി, സെലെനിയം, ചെറിയ അളവില്‍ കാത്സ്യം, കോപ്പര്‍, പൊട്ടാസ്യം, ഫോസ്ഫറസ്, വിറ്റമിന്‍ ബി 1 എന്നിവയാല്‍ സമ്പുഷ്ടമാണ് വെളുത്തുള്ളി.
ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാനുമുള്ള കഴിവും ഉണ്ട്. വെളുത്തുള്ളിയിലുള്ള അജോയീന്‍ രക്തം കട്ടപിടിക്കുന്നത് തടയും. ഹൃദയാഘാതത്തില്‍ നിന്ന് സംരക്ഷണം നല്‍കുന്നു. പ്രായമേറുമ്പോള്‍ ഹൃദയത്തിലെ രക്ത ധമനികള്‍ക്ക് വികസിക്കാനുള്ള കഴിവ് നഷ്ടപ്പെടാറുണ്ട്. ഇതിനെ വെളുത്തുള്ളി പ്രതിരോധിക്കും. ആസ്തമ, ശ്വാസംമുട്ടല്‍, ക്രോണിക്ക് ബ്രോങ്കൈറ്റീസ് എന്നിവയ്ക്ക് ശമനം നല്‍കുന്നതിലും ഉത്തമനാണ് വെളുത്തുള്ളി.
ഇന്‍സുലിന്‍ വര്‍ധിപ്പിച്ച് പ്രമേഹം നിയന്ത്രിക്കാനും വെളുത്തുള്ളിയ്ക്ക് സാധ്യമാണ്. ശരീരത്തില്‍ ഇരുമ്പിനെ കൂടുതലായി ആഗിരണം ചെയ്യുന്നത് ഫെറോപോര്‍ട്ടിന്‍ എന്ന പ്രോട്ടീനാണ്. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന ഡൈ അലൈല്‍ സള്‍ഫൈഡ് ഇവയുടെ ഉല്‍പ്പാദനം വര്‍ധിപ്പിച്ച് ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിക്കുന്നു.
Discussion about this post