വൃത്തിയുടെ ഒന്നാമത്തെ മാനദണ്ഡം കുളി തന്നെയാണ്. ചൂടു വെള്ളത്തില്‍ കുളിക്കുന്നവരും, പച്ച വെള്ളത്തില്‍ കുളിക്കുന്നവരും, വെള്ളത്തില്‍ തൈലങ്ങളും ആയുര്‍വേദ മരുന്നുകള്‍ ചേര്‍ത്തും, ഇങ്ങനെ പല തരത്തിലുള്ള കുളി കുളിക്കുന്നവരുമുണ്ട്.
എന്നാല്‍ ഇത് പോലെയുള്ള ഒരു ആരോഗ്യ കുളിയാണ് ഉപ്പിട്ട കുളി. നമ്മള് കറികളിലൊക്കെ ഉപയോഗിക്കുന്ന സാക്ഷാല്‍ ഉപ്പ് തന്നെ. പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങളുണ്ട് ഈ ഉപ്പിട്ട കുളിക്ക്. ചര്‍മ്മത്തിന്റെ ഉപരിതലം വൃത്തിയാക്കി ആരോഗ്യവും തിളക്കവും ലഭിക്കാന്‍ ഇത് സഹായിക്കും. കൂടാതെ, ഉപ്പിട്ട വെള്ളത്തില്‍ കുളിക്കുന്നത് പല തരത്തിലുള്ള ചര്‍മ്മ സൗന്ദര്യത്തിനും നല്ലതാണ്. സാധാരണ ഉപ്പോ അല്ലെങ്കില്‍ ബാത്ത് സാള്‍ട്ടോ ഇതിനായി ഉപയോഗിക്കാവുന്നതാണ്.
ഉപ്പിലടങ്ങിയിട്ടുള്ള മാഗ്നീഷ്യം, കാത്സ്യം, ബ്രോമൈഡ്, പൊട്ടാസ്യം എന്നീ ധാതുക്കള്‍ ശരീരത്തിലെ സുഷിരങ്ങള്‍ ആഗിരണം ചെയ്യുകയും ഇത് ചര്‍മ്മത്തിലെ സുഷിരങ്ങളില്‍ അടിഞ്ഞിരിക്കുന്ന അഴുക്കിനെ നീക്കം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ ചമ്മത്തിലുള്ള ബാക്ടീരിയകളെ നശിപ്പിക്കാനും ഇത് സഹായകമാണ്.
ഉപ്പിട്ട വെള്ളത്തില്‍ കുളിക്കുന്നത് ചര്‍മ്മത്തിലെ ചുളിവുകളും മറ്റും ചെറുക്കാന്‍ നല്ലതാണ്. ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനുള്ള എളുപ്പ വഴിയാണ് ഉപ്പുവെള്ളത്തിലെ കുളി. ചര്‍മ്മത്തിന് തിളക്കവും ജീവനും നല്കാന് ഇത് വഴി സാധിക്കും.
ശരീരത്തിലെ അമിതമായ എണ്ണമയം ഇല്ലാതാക്കാനും, വിയര്‍പ്പു നാറ്റം പരിഹരിക്കാനും വെള്ളത്തില്‍ ഉപ്പിട്ട് കുളിക്കുന്നത് സഹായിക്കും. വ്യായാമം ചെയ്തതിന് ശേഷമോ, ദീര്‍ഘമായ യാത്രക്ക് ശേഷമോ ചെറു ചൂടുവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് കുളിക്കുന്നത് വളരെ ആരോഗ്യപ്രദമാണ്.
Discussion about this post