പുളിയെ കുറിച്ച് പറയുമ്പോള്‍ പലര്‍ക്കും വായില്‍ കപ്പലോടിക്കാനുള്ള വെള്ളം നിറയും. വെറുതെ കഴിക്കാനും കറിയില്‍ രുചി കൂട്ടാനും മാത്രമല്ല വാളന്‍പുളി. നിരവധി പോഷകഘടകങ്ങളുടെ കലവറ കൂടിയാണിത്. ഇന്ത്യന്‍ ഈന്തപ്പഴമെന്നാണ് വാളന്‍പുളിയെ വിശേഷിപ്പിക്കുന്നത്.
വാളന്‍പുളിയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ വിഷാംശങ്ങളെയും ടോക്സിനുകളേയും പുറന്തള്ളുന്നതിന് പുളി സഹായിക്കുന്നു. വാളന്‍പുളിയില്‍ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിരിക്കുന്നതു കൊണ്ട് തന്നെ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും. വാതരോഗികള്‍ക്ക് ഉത്തമ ഔഷധമാണിത്. വാതം, കഫം, പിത്തം എന്നിവയ്ക്കെതിരെ പുളി ഉപയോഗിക്കുന്നു.
വാളന്‍ പുളി പിഴിഞ്ഞ വെള്ളം തലയില്‍ തേച്ച് പിടിപ്പിച്ചാല്‍ മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കും. കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും ഇവ സഹായിക്കും. ദഹനശക്തി വര്‍ധിപ്പിക്കാന്‍ വാളന്‍പുളി ചേര്‍ത്ത ഭക്ഷണത്തിന് സാധിക്കും. കൂടാതെ, പുളിയില വെള്ളത്തില്‍ ചേര്‍ത്ത് ചൂടാക്കി ആ വെള്ളം കൊണ്ട് കുളിച്ചാല്‍ ശരീരക്ഷീണം ഇല്ലാതാക്കാന്‍ സഹായിക്കും. പുളിയിലയിട്ട് വെള്ളം തിളപ്പിച്ച് ചെറുചൂടോടെ നീരുള്ള ഭാഗത്ത് ചൂടു പിടിപ്പിച്ചാല്‍ ശരീരത്തിലെ നീര് കുറയും.
Discussion about this post