കാണാന്‍ കുഞ്ഞനാണെങ്കിലും ഗുണങ്ങളുടെ കാര്യത്തില്‍ വമ്പനാണ് ജീരകം. ആഹാരത്തിനു രുചി കൂട്ടുന്നതിനു പുറമെ ആരോഗ്യപരിപാലനത്തിനും ഉത്തമമാണ് ജീരകം. കാന്‍സര്‍, ആസ്ത്മ, ദഹനപ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കുന്നതിന് ജീരകത്തിനു കഴിയും.
ദിവസവും ഒരു ഗ്ലാസ് ജീരക വെള്ളം ശീലമാക്കുന്നത് ദഹനപ്രക്രിയയ്ക്ക് ഏറെ ഗുണം ചെയ്യും. ഇരുമ്പ് ഏറെ അടങ്ങിയതിനാല്‍ ജീരകം ദിവസവും കഴിക്കുന്നത് ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ഏറെ ഗുണം ചെയ്യും.
ജീരകം ഒരു സൗന്ദര്യ വര്‍ധക ഔഷധം കൂടിയാണ്. ജീരകമിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് മുഖം കഴുകുന്നത് മുഖത്തെ പാടുകള്‍ മാറ്റുന്നതിന് നല്ലതാണ്. ജലദോഷം, ആസ്ത്മ എന്നീ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ജീരകം ഉത്തമമാണ്. പ്രകൃതിദത്തമായ വയറിളക്ക മരുന്നാണ് ജീരകം. അതുകൊണ്ടു തന്നെ മലബന്ധം പരിഹരിക്കുന്നതിനും ജീരകം ഉത്തമമാണ്.
Discussion about this post