മനുഷ്യ സ്ത്രീകളില്‍ അവരുടെ പ്രത്യുല്‍പാദനത്തിന്റെ ഭാഗമായി നടക്കുന്ന ഒരു സ്വാഭാവിക പ്രക്രിയയാണ് ആര്‍ത്തവം. ഈ സമയങ്ങളില്‍ സ്ത്രീകള്‍ മാനസികമായും ശാരീരികമായും ഏറെ തളര്‍ച്ച നേരിടാറുണ്ട്.
മാസത്തില്‍ ഒരു തവണ എത്തുന്ന ആര്‍ത്തവം സ്ത്രീകളിലെ ശരീര ഘടനയില്‍ മാറ്റം വരുത്തുന്ന ഒരു പ്രക്രിയ കൂടിയാണ്. ചില കഠിനമായ വേദനയും ഈ സമയത്ത് സ്ത്രീകള്‍ നേരിടേണ്ടി വരും. ഓരോ സ്ത്രീയുടെയും ശരീരഘടന അനുസരിച്ചാണ് വേദനയും മറ്റും അനുഭവപ്പെടുക.
മാസമുറയുടെ സമയം ഒട്ടു മിക്ക സ്ത്രീകളും ഓര്‍ത്ത് വെക്കാറുണ്ട്. എന്നാല്‍ ചില തിരക്കുകള്‍ക്കിടയില്‍ ഈ തീയ്യതി മറക്കുന്നവരാണ് ഏറെയും. അത്തരത്തിലുള്ള മറവിക്കാരികള്‍ക്ക് ഒരു സഹായകമാവുകയാണ് ആപ്പിള്‍ വാച്ച്. നിങ്ങളുടെ ആര്‍ത്തവ തീയ്യതി ഓര്‍മ്മിപ്പിക്കുന്ന ഒരു ആപ്പാണ് ആപ്പിള്‍ വാച്ചില്‍ ഒരുക്കുന്നത്. ഐഫോണിലും ആപ്പിള്‍ വാച്ചിലുമാണ് ഈ ആപ്പ് ലഭ്യമാവുക.
മാസമുറ ഈ മാസം എപ്പോഴിയിരിക്കുമെന്നും, ഇപ്പോഴത്തെ ഫ്‌ളോ എങ്ങനെയാണെന്നും വാച്ച് ഓര്‍മ്മിപ്പിക്കും. അടുത്ത മാസം എന്നാണ് ആര്‍ത്തവ തീയ്യതി എന്നും നേരത്തെ വാച്ച് നമ്മളെ ഓര്‍പ്പിക്കും. ആപ്പിള്‍ വാച്ചിന്റെ OS 6ല്‍ ആയിരിക്കും ഈ ആപ്ലിക്കേഷന്‍ ആദ്യം വരുക.
Discussion about this post