അല്പം പഴക്കം വന്നതും മുള വന്നതുമായ തേങ്ങ പൊട്ടിച്ചാല്‍ ഉള്ളില്‍ പഞ്ഞിക്കെട്ട് പോലെ ഉരുണ്ട ആകൃതിയില്‍ ഒരു വസ്തു കാണാം. അതാണ് പൊങ്ങ്. പണ്ട് കാലങ്ങളില്‍ ആളുകള്‍ ഇത് കഴിക്കാറുണ്ടെങ്കിലും ഇപ്പോഴത്തെ കുട്ടികള്‍ പൊങ്ങ് കണ്ടിട്ടുണ്ടാകുമോ എന്ന കാര്യത്തില്‍ സംശയമാണ്. പോഷകങ്ങളുടെ കലവറയാണ് കോക്കനട്ട് ആപ്പിള്‍ എന്നും വിളിക്കുന്ന ഈ പൊങ്ങ്.
തേങ്ങയിലെ ഏറ്റവും പോഷകമുള്ള ഭാഗമാണ് പൊങ്ങ്. വിറ്റാമിന്‍. ബി1, ബി3, ബി5, ബി6 തുടങ്ങിയവയും സെലെനിയം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം തുടങ്ങിയ ധാതുക്കളും പൊങ്ങില്‍ ധാരാളം അടങ്ങിയിരിക്കുന്നുണ്ട്.
നമ്മുടെ ശരീരത്തിന് മുളപ്പിച്ച പയറിനെക്കാള്‍ ഗുണകരവും ഫലപ്രദവുമാണ് പൊങ്ങ്. പൊങ്ങ് പതിവായിക്കഴിക്കുന്നത് കുട്ടികളുടെയും മുതിര്‍ന്നവരുടെ രോഗപ്രതിരോധശക്തിയെ വര്‍ധിപ്പിക്കും. മറ്റ് അസുഖങ്ങള്‍ വരാതിരിക്കാനുള്ള പ്രതിരോധ മാര്‍ഗം കൂടെയാണ് പൊങ്ങ് കഴിക്കുന്നതിലൂടെ നമ്മുടെ ശരീരം സ്വീകരിക്കുന്നത്. പൊങ്ങിന് നമ്മുടെ ശരീരത്തിലെ ഇന്‍സുലിന്റെ ഉത്പാദനം വര്‍ധിപ്പിച്ചു പ്രമേഹ ലക്ഷണങ്ങള്‍ നിയന്ത്രിക്കാനും കഴിയും. ആന്റി ബാക്റ്റീരിയല്‍ ആയും ആന്റി ഫംഗല്‍ ആയും പൊങ്ങ് നമ്മുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നു.
വൃക്കരോഗം, മൂത്രത്തില്‍ പഴുപ്പ് എന്നിവയില്‍ നിന്ന് രക്ഷനേടാനും പൊങ്ങ് സഹായിക്കും. ദിവസേന പൊങ്ങ് കഴിക്കുന്നത് ഹൃദ്രോഗ സാധ്യതയില്‍ നിന്നു രക്ഷിക്കുമെന്നും നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
Discussion about this post