നമ്മുടെ നാട്ടില്‍ സുലഭമായി കിട്ടുന്ന ഒരു ഫലമാണ് മാമ്പഴം. മാമ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ ചെറുതൊന്നുമല്ല. വിറ്റാമിന്‍ സി, എ, ഇ, കെ തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും ധാരാളം മാമ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. പ്രമേഹരോഗികള്‍ മാമ്പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. ദഹനസംബന്ധമായ അസുഖങ്ങള്‍ അകറ്റാന്‍ മാമ്പഴത്തിന് കഴിവുണ്ട്. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ മാമ്പഴം കഴിക്കുന്നത് സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ എന്നിവയെ പ്രതിരോധിക്കാന്‍ സഹായിക്കും.
മാമ്പഴം കഴിക്കുന്നത് മൂലം ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കും. ദിവസവും മാമ്പഴം കഴിക്കുന്നതിലൂടെ ചര്‍മ്മത്തിലെ അനാവശ്യ പാടുകളും മുഖക്കുരുവും അകറ്റാം. ഒരു ബൗള്‍ മാമ്പഴത്തില്‍ ശരീരത്തിന് നിത്യവും ആവശ്യമായ 25 ശതമാനം വിറ്റാമിന്‍ എ അടങ്ങിയിരിക്കുന്നുണ്ട്.
കണ്ണിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ് മാമ്പഴം. കാഴ്ച്ചശക്തി വര്‍ധിപ്പിക്കാന്‍ ദിവസവും ഓരോ മാമ്പഴം കഴിക്കുന്നത് ഗുണം ചെയ്യും. വിളര്‍ച്ച തടയാന്‍ ഏറ്റവും നല്ലതാണ് മാമ്പഴം. കുട്ടികള്‍ക്ക് ദിവസവും മാമ്പഴം ജ്യൂസായോ അല്ലാതെയോ കഴിക്കാന്‍ കൊടുക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നല്ലതാണ്.
മാമ്പഴത്തിന്റെ ഫേഷ്യല്‍ ചര്‍മ്മം കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ സഹായിക്കും. ഏത് കാലാവസ്ഥയിലും തൊലിക്ക് ഉണര്‍വേകുന്നതോടൊപ്പം മുഖത്തെ ചുളിവുകള്‍, പാടുകള്‍, മുഖക്കുരു എന്നിവയും അകറ്റാന്‍ മാമ്പഴത്തിന്റെ ഫേഷ്യല്‍ ഉത്തമമാണ്. പേസ്റ്റ് രൂപത്തില്‍ അരച്ചെടുത്ത മാമ്പഴവും തേനും ഗോതമ്പ് പൊടിയും ഒരുമിച്ച് ചേര്‍ത്ത് മുഖത്തിടുക. 20 മിനുട്ടിന് ശേഷം തണുത്ത വെള്ളമോ ചെറുചൂടുവെള്ളമോ ഉപയോഗിച്ച് കഴുകുക. കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്, മുഖക്കുരു എന്നിവ മാറാന്‍ ഈ ഫേഷ്യല്‍ സഹായിക്കും.