ചര്‍മ്മ സംരക്ഷണത്തിന് എപ്പോഴും സുരക്ഷിതം നമ്മുടെ നാട്ടുവിദ്യകള്‍ തന്നെയാണ്. എള്ളെണ്ണ ചര്‍മ്മ സംരക്ഷണത്തിന് പ്രകൃതിദത്തമായ ഒരു ഔഷധമാണ്. ഇത് ചര്‍മ്മത്തിനുണ്ടാക്കുന്ന ഗുണങ്ങള്‍ ചെറുതല്ല. മുഖ സംരക്ഷണത്തിന് നമ്മുടെ നാട്ടില്‍ സാധാരണയായി ചെയ്തിരുന്ന ഒരു വിദ്യയാണ് ശുദ്ധമായ എള്ളെണ്ണ. രാത്രി മുഖത്ത് തേച്ചുപിടിപ്പിച്ച് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ നമുക്ക് ഇതിന്റെ മാറ്റം കാണാനാകും.
ഒട്ടുമിക്ക ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും എള്ളെണ്ണക്ക് പരിഹാരം കാണാനാകും. രാത്രി മുഴുവന്‍ മുഖത്ത് എള്ളണ്ണ തേച്ചുപിടിപ്പിച്ച് കിടന്നുറങ്ങുന്നതിലൂടെ ചര്‍മ്മത്തില്‍ അടിഞ്ഞിരിക്കുന്ന പൊടിപടലങ്ങളെയും മറ്റു മാലിന്യങ്ങളെയും നീക്കം ചെയ്യാന്‍ സാധിക്കും.
മുഖത്തുള്ള പാടുകളെ ഇതിലൂടെ ഇല്ലാതാകാന്‍ സാധിക്കും. മുഖക്കുരുവിന്റെ കലകളും മുറിവിന്റെ പാടുകളും പോലും മായ്ച്ചു കളയാന്‍ എള്ളെണ്ണക്ക് കഴിവുണ്ട്. ശരീരത്തിലെ നിര്‍ജീവ കോശങ്ങളെ നീക്കം ചെയ്യുന്നതിനും ചര്‍മ്മത്തെ കൂടുതല്‍ തിളക്കമുള്ളതാക്കുന്നതിനും ഇത് സഹായിക്കും.