ഓറിയോ ബിസ്‌ക്കറ്റിന്റെ ഗുണങ്ങള്‍ വാഴ്ത്തിക്കൊണ്ടുള്ള പരസ്യപ്രളയമാണ്. ഇതിനിടെയാണ് ഓറിയോ ബിസ്‌ക്കറ്റില്‍ മദ്യത്തിന്റെ അംശം ഉണ്ടെന്ന നിരവധി വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്. ഓറിയോ ബിസകറ്റുമായി ബന്ധപ്പെട്ട് നേരത്തെയും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
യുഎഇയില്‍ വിതരണം ചെയ്യുന്ന ഓറിയോ ബിസ്‌കറ്റുകള്‍ ബഹ്‌റൈനിലാണ് നിര്‍മിക്കുന്നത്. ഓറിയോ ബിസ്‌ക്കറ്റില്‍ കൊക്കെയ്ന്‍ പോലെ അപകടകാരിയും തലച്ചോറിനെ ബാധിക്കുന്നതുമായ വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സംഘം ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇത് ഏറെ വിവാദമാവുകയും ചെയ്തു. പിന്നീട് അമിത അളവില്‍ പഞ്ചസാരയും കൊഴുപ്പും ഉള്‍പ്പെടുത്തിയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോഴും ഇതേ അവസ്ഥ ഉണ്ടാകുന്നുമെന്ന് ഗവേഷകര്‍ പറഞ്ഞു.
Discussion about this post