തേനിലുള്ള ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിന് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. തേന്‍ ദഹനപ്രക്രിയയെയും സഹായിക്കുന്നു. ആസ്ത്മ പോലുള്ള ശ്വാസകോശരോഗങ്ങളെ പ്രതിരോധിക്കുന്നതിനും ചുമ തടയുന്നതിനും തേനിന്റെ പതിവായുള്ള ഉപയോഗം സഹായിക്കും. ചെറിയ രീതിയിലുള്ള തൊണ്ടവേദനക്ക് ഇളംചൂടുവെള്ളത്തില്‍ നാരങ്ങാനീരും തേനും ചേര്‍ത്തുണ്ടാക്കുന്ന പാനീയം കുടിക്കുന്നത് നല്ലതാണ്.
ശരീരത്തിനാവശ്യമായ ബാക്ടീരിയകളെ ഉത്പാദിപ്പിക്കുന്നതിനും വളര്‍ച്ചക്കും തേന്‍ സഹായിക്കും. തേന്‍ ചേര്‍ത്ത ഭക്ഷണം കഴിച്ചാല്‍ പെട്ടെന്ന് വിശക്കാതിരിക്കും. മലബന്ധത്തെ തടഞ്ഞ് ചെറിയ ലാക്സേറ്റീവ് ആയും തേന്‍ പ്രവര്‍ത്തിക്കുന്നു.
വിളര്‍ച്ചയുടെ ലക്ഷണങ്ങളായ ക്ഷീണം, തളര്‍ച്ച എന്നിവ കുറക്കാന്‍ തേന്‍ ഫലപ്രദമാണ്. ഹീമോഗ്ലോബിന്റെ അളവ് കൂടുന്നതാണ് ഇതിന് കാരണം. വെള്ളത്തില്‍ കലര്‍ത്തി തേന്‍ കുടിക്കുന്നത് ചുവന്ന രക്താണുക്കളുടെ അളവ് കൂടുന്നതിന് സഹായിക്കുന്നു. അതേസമയം തേന്‍ പ്രമേഹരോഗികള്‍ക്ക് നല്ലതല്ല.
Discussion about this post