പല്ലിന് വൃത്തി നല്‍കുന്നതില്‍ ടൂത്ത് ബ്രഷ് നല്‍കുന്ന സ്ഥാനം വളരെ വലുതാണ്. ദിവസം രണ്ടു തവണ ബ്രഷുപയോഗിച്ച് പല്ല് വൃത്തിയാക്കുന്നവരാണ് നമ്മള്‍. പല്ലിന്റെ വൃത്തിയ്ക്കായി ഉപയോഗിക്കുന്ന ബ്രഷിന്റെ വൃത്തിയും പ്രധാനമാണ്. എല്ലാ 3-4 മാസം കൂടുമ്പോഴും ടൂത്ത് ബ്രഷ് മാറ്റണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. ബ്രഷിലെ നാരുകള്‍ തേഞ്ഞു തുടങ്ങിയാലും ഉടന്‍ തന്നെ ഇവ മാറ്റണം.
ടൂത്ത് ബ്രഷുകള്‍ ഉപയോഗിക്കുമ്പോള്‍ അറിയാതെ പോകരുത് ഈ കാര്യങ്ങള്‍…
-മൂടി വയ്ക്കാത്ത ടൂത്ത് ബ്രഷില്‍ അണുക്കള്‍ എളുപ്പം പ്രവേശിക്കുന്നു. ഇ.കോളി ബാക്ടീരിയ, ചര്‍മ്മരോഗങ്ങള്‍ക്ക് കാരണമാകുന്ന സ്റ്റഫിലോസോസി ബാക്ടീരിയ എന്നിവ ഉള്‍പ്പടെ 100 ദശലക്ഷം ബാക്ടീരിയകളുടെ വാസസ്ഥലമാണ് ബ്രഷുകളെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
-ബ്രഷ് ഉപയോഗിച്ച് പല്ല് തേയ്ക്കുമ്പോള്‍ പ്രത്യേകിച്ച് ഇലക്ട്രിക് ടൂത്ത് ബ്രഷ് ഉപയോഗിക്കുമ്പോള്‍ വായിലെ തൊലിക്കടിയിലേക്ക് ഈ സൂഷ്മ ജീവികളെ തള്ളും. ഇതില്‍ പല രോഗാണുക്കളും വായില്‍ ഉള്ളതിനാല്‍ ടൂത്ത് ബ്രഷിലും ഉണ്ടായിരിക്കും. മറ്റുള്ളവരുമായി പങ്ക് വയ്ക്കുന്നില്ല എങ്കില്‍ ഇവ പുതിയ അസുഖങ്ങള്‍ക്ക് കാരണമായേക്കില്ല. എന്നാല്‍, രോഗം വീണ്ടും വരാന്‍ സാധ്യത കൂടുതലാണ്.
– പല വീടുകളിലും ടോയിലറ്റുകള്‍ ബ്രഷ് വയ്ക്കുന്ന ബാത്റൂം സിങ്കിനോട് വളരെ അടുത്തായിട്ടായിരിക്കും. എല്ലാ ടോയിലറ്റ് ഫ്ളഷുകളും അന്തരീക്ഷത്തിലേക്ക് നിരവധി ബാക്ബാടീരിയകളെ വ്യാപിപ്പിക്കാറുണ്ട്. അതുകൊണ്ട് ടോയിലറ്റുകളില്‍ നിന്നും ദൂരെ മാറ്റി ടൂത്ത് ബ്രഷുകള്‍ സൂക്ഷിക്കുക.
ടൂത്ത് ബ്രഷ് വൃത്തിയായി സൂക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍
-ഓരോ പ്രാവശ്യം ഉപയോഗിക്കുമ്പോഴും ടാപ്പിലെ വെള്ളത്തില്‍ ബ്രഷ് നന്നായി കഴുകുക.
-ഈര്‍പ്പമുള്ളിടത്ത് ബാക്ടീരിയ ഉണ്ടാകുമെന്നതിനാല്‍ ബ്രഷ് നനവില്ലാത്തിടത്ത് സൂക്ഷിക്കുക. ഉപയോഗിച്ചതിന് ശേഷം ബ്രഷിന് ഉണങ്ങാനുള്ള അവസരം ഉണ്ടെന്ന് ഉറപ്പ് വരുത്തുക.
– മൂന്നോ നാലോ മാസം കൂടുമ്പോഴും ടൂത്ത് ബ്രഷ് മാറ്റുക. ടൂത്ത് ബ്രഷിലെ നാരുകള്‍ തേയുമ്പോഴും നിങ്ങള്‍ക്ക് അസുഖം വരുമ്പോഴും പ്രതിരോധ ശേഷി ദുര്‍ബലമാകുമ്പോഴും ബ്രഷ് മാറ്റുന്നത് നല്ലതാണ്.
Discussion about this post