നമ്മുടെ നാട്ടില്‍ വാഴയില്ലാത്ത വീടുകള്‍ കുറവാണ്. ഒരു വാഴ നട്ടാല്‍ ഇല മുതല്‍ തണ്ട് വരെ ഉപയോഗിക്കാം എന്നതാണ് ഗുണം. വാഴപ്പഴം, വാഴയില, വാഴപ്പിണ്ടി, വാഴക്കൂമ്പ് എന്നിങ്ങനെ വാഴയില്‍ ഉപയോഗയോഗ്യമല്ലാത്ത ഒന്നും തന്നെയില്ല. വാഴക്കൂമ്പിന്റെ കാര്യമെടുത്താല്‍ വിറ്റാമിനുകളുടെ കലവറയാണിത്. കൂടാതെ നിരവധി ആരോഗ്യ ഗുണങ്ങളും വാഴക്കൂമ്പിനുണ്ട്.
വാഴക്കൂമ്പിന്റെ ഗുണങ്ങള്‍ ഇവയൊക്കെയാണ്…
വിറ്റാമിന്‍ എ , വിറ്റാമിന്‍ സി , വിറ്റാമിന്‍ ഇ , പൊട്ടാസ്യം, ഫൈബര്‍, നിരവധി ധാതുക്കളും വിറ്റാമിനുകളും അടങ്ങിയ പോഷകങ്ങളുടെ കലവറയാണിത്. മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഏറെ നല്ലതാണ് വാഴക്കൂമ്പ് കറി വെച്ച് കഴിക്കുന്നത്. കുട്ടികള്‍ക്ക് കൂടുതല്‍ ആരോഗ്യം ലഭിക്കാന്‍ ഇതു സഹായിക്കും. പൊട്ടാസ്യത്തിന്റെ കലവറയാണ് എന്നതിനാല്‍ മാനസിക സമ്മര്‍ദ്ദങ്ങളെ ചെറുക്കനും വാഴക്കൂമ്പിനു കഴിയും.
ഏറ്റവും പ്രധാനം കാന്‍സറിനെ ചെറുക്കന് വാഴക്കൂമ്പിനു ശക്തിയുണ്ട് എന്നതാണ്. ആന്റിഓക്സിഡന്റുകള്‍ പ്രധാനം ചെയ്യുന്നതിനാല്‍ കാന്‍സറിനെ ചെറുക്കാനും അകാല വാര്‍ദ്ധക്യം തടയാനും വാഴക്കൂമ്പ് ഏറെ സഹായിക്കും. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള കഴിവും വാഴക്കൂമ്പിനുണ്ട്. കുട്ടികളുടെ ഭക്ഷണത്തില്‍ ആഴ്ചയില്‍ ഒരുതവണയെങ്കിലും വാഴക്കൂമ്പ് ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
Discussion about this post