ഒരുപാടാളുകള്‍ക്ക് വില്ലനാണ് വായില്‍പ്പുണ്ണ്. ഇതുമൂലം രുചിയായി ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കില്ല. നാവിന്റെ ഇരു വശങ്ങളിലും ആണ് സാധാരണയായി പുണ്ണ് ഉണ്ടാകുന്നത്. കൃത്യ സമയത്ത് ഭക്ഷണം കഴിക്കാത്തതു കൊണ്ടും കാല്‍സ്യം കുറയുന്നതു കൊണ്ടും മാനസിക പിരിമുറുക്കവുമൊക്കെ ഇതിന്റെ കാരണങ്ങളാണ്.
വയറ്റില്‍ ഉണ്ടാകുന്ന ദഹനക്കേട്, ശരിയായ വിധത്തില്‍ ശോധന നടക്കാതിരിക്കല്‍ എന്നിവയൊക്കെ മൂലവും ചില രോഗങ്ങളുടെ ലക്ഷണമായും വായില്‍പ്പുണ്ണ് ഉണ്ടാകാം. അത്തരം സന്ദര്‍ഭങ്ങളില്‍ എത്രയും പെട്ടെന്ന് ഡോക്ടറെ സമീപിക്കേണ്ടതാണ്.
എന്നാല്‍ മറ്റു തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാതെ നാവില്‍ ഇങ്ങനെ പുണ്ണ് ഉണ്ടാകുകയാണെങ്കില്‍ അവയെ ഇല്ലാതാക്കാന്‍ ചില വീട്ടുവൈദ്യങ്ങള്‍ ഉണ്ട്. അത്തരം ചില വഴികള്‍ ഇതാ…
ഉപ്പ്
അല്‍പ്പം ഉപ്പു എടുത്തു ഒരു ഗ്ലാസ് ചെറു ചൂടുവെള്ളത്തില്‍ ഇട്ടു കവിള്‍ കൊള്ളുന്നത് നാവിലെ പുണ്ണ് പൂര്‍ണ്ണമായും മാറാന്‍ സഹായിക്കുന്ന ഒരു മാര്‍ഗം ആണ്. ദിവസത്തില്‍ ഒന്നു മുതല്‍ രണ്ടു പ്രാവശ്യം വരെ ഇങ്ങനെ ചെയ്യുന്നത് പെട്ടെന്ന് തന്നെ ഈ പ്രശ്നത്തെ ഇല്ലാതാക്കും .
ഐസ്‌ക്യൂബ്
നാവില്‍ പുണ്ണ് ഉള്ള ഭാഗത്ത് ഒരു ഐസ്‌ക്യൂബ് എടുത്തു വെക്കുകയോ തടവുകയോ ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് വേദനയും ഒപ്പം വൃണവും വളരെ പെട്ടെന്ന് മാറുന്നതിനു സഹായിക്കുന്നു .
മഞ്ഞള്‍
അല്‍പ്പം മഞ്ഞള്‍ എടുത്തു തേനില്‍ ചാലിച്ച് നാവില്‍ പുണ്ണ് ഉള്ള ഭാഗത്ത് തേച്ചു പിടിപ്പിക്കുക. ഒന്ന് രണ്ടു തവണ ഇങ്ങനെ ചെയുമ്പോള്‍ തന്നെ പുണ്ണ് മാറും.
കറ്റാര്‍ വാഴ
കറ്റാര്‍വാഴയിലെ പള്‍പ്പ് മുഴുവന്‍ എടുത്ത് നാവില്‍ വ്രണമുള്ള സ്ഥലത്ത് വെയ്ക്കാം. 5 മിനിട്ടിനു ശേഷം കഴുകിക്കളയാം. ദിവസവും നാല് പ്രാവശ്യമെങ്കിലും ഇത്തരത്തില്‍ ചെയ്യാം. നല്ല ഫലം ലഭിക്കും. മാത്രമല്ല ഇടയ്ക്കിടയ്ക്ക് വായില്‍ ഉണ്ടാകുന്ന ഒട്ടുമിക്ക പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് .
തുളസിയില
ഒന്നോ രണ്ടോ തുളസിയില എടുത്തു വായില്‍ ഇട്ടു ഇടയ്ക്കിടയ്ക്ക് ചവക്കുന്നത് നാവില്‍ പുണ്ണ്, വായില്‍ പുണ്ണ് എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ വരതിരിക്കുന്നതിനും വായ ഫ്രഷ് ആയി ഇരിക്കുന്നതിനും ഉള്ള നല്ലൊരു വഴിയാണ്.
Discussion about this post