ഫ്രാന്‍സിലെ എയിന്‍ പ്രവിശ്യയിലെ ഒരു അപൂര്‍വ പ്രതിഭാസമാണ് എല്ലാവരും ചര്‍ച്ചചെയ്യുന്നത്. ഇവിടെ ജനിക്കുന്ന കുട്ടികളില്‍ പലര്‍ക്കും കൈയ്യാ കാലോ ഇല്ല. ഒരു ഡസനിലധികം കുട്ടികളാണ് ഇവിടെ കൈയ്യോ അല്ലെങ്കില്‍ കാലോ ഇല്ലാത്ത നിലയില്‍ ജനിക്കുന്നത്. എന്നാല്‍ ഈ പ്രതിഭാസത്തിന് പിന്നില്‍ എന്താണ് കാരണം എന്ന് വ്യക്തമല്ല. പക്ഷെ ഇതിനായി ഒരു പ്രത്യേക അന്വേഷണ സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട് സര്‍ക്കാര്‍.
രാജ്യത്തെ ആരോഗ്യവിദഗ്ധര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ഈ വിഷയത്തില്‍ അന്വേഷണ സംഘത്തിന്റെ ആദ്യത്തെ ഫലം ജനുവരിയില്‍ വരുമെന്ന് ഫ്രഞ്ച് ആരോഗ്യമന്ത്രി അറിയിച്ചു. കൂടുതല്‍ വിശദമായ പഠനറിപ്പോര്‍ട്ട് വേനല്‍കാലത്തോടെയാകും പുറത്തുവരിക.
ഗര്‍ഭകാലത്ത് ഭ്രൂണത്തിന്റെ കൈകളുടെ ഭാഗം വളരാതിരിക്കുന്ന അവസ്ഥയാണ് ഇതെന്ന് ആരോഗ്യരംഗത്ത് ഉള്ളവര്‍ പറയുന്നു. കൂടാതെ കൈത്തണ്ടയും വിരലുകളും ഇല്ലാതെയും കുട്ടികള്‍ ജനിക്കുന്നുണ്ട്. സ്വിസ് അതിര്‍ത്തിക്ക് ഏറെ അകലെയല്ലാത്ത എയിനിലെ ഗ്രാമപ്രദേശങ്ങളിലും ബ്രിട്ടനി, ലോറിഅറ്റ്‌ലാന്റിക്ക് ഭാഗങ്ങളിലുമാണ് ഈ അവസ്ഥ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ENQUETE FRANCEINFO. "Un plausible scandale sanitaire" : des cas de malformations inexpliquées à la naissance dans trois communes de Francehttps://t.co/vqkkmRUGuD pic.twitter.com/E8c5eqkjpk
— franceinfo (@franceinfo) October 4, 2018
എയിനിലെ 11 കിലോമിറ്റര്‍ ചുറ്റവിലുള്ള ഡ്രൂലറ്റ് ഗ്രാമത്തിലാണ് അംഗവൈകല്യമുള്ള കുട്ടികള്‍ കൂടുതലായി ജനിക്കുന്നത്. ഈ മേഖലയില്‍ ഉപയോഗിക്കുന്ന കീടനാശിനികളെക്കുറിച്ചും പഠനം നടക്കുന്നുണ്ട്. എട്ടു വയസുള്ള റയാന്‍ ഇത്തരത്തില്‍ ഏയില്‍ മേഖലയില്‍ മുട്ടിനു താഴെയ്ക്ക് കൈ നഷ്ടപ്പെട്ട് നിലയില്‍ ജനിച്ച കുഞ്ഞുങ്ങളില്‍ ഒരാളാണ്.
ഗര്‍ഭകാലത്ത് നടത്തിയ അള്‍ട്രാസൗണ്ട് സ്‌കാനിങ്ങ് ഉള്‍പ്പെടെയുള്ള പരിശോധനകളിലും കുട്ടിയുടെ ഒരു കൈ വളര്‍ച്ചയില്ലാത്തതാണെന്ന് സൂചനകള്‍ ഒന്നും ഉണ്ടായിരുന്നില്ല. 15 വര്‍ഷത്തിനുള്ളില്‍ എയാനില്‍ ജനിച്ച കുട്ടികളിലാണ് കൂടുതലായി ഈ അവസ്ഥ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.