മിക്കവരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് താരന്‍. താരന്‍ വന്നാല്‍ മുടികൊഴിയുന്നത് കൂടുകയും കേശഭംഗി നഷ്ടമാകുകയും ചെയ്യും. താരന്‍ അകറ്റാന്‍ നിരവധി എണ്ണകളും ഷാംപൂകളും വിപണിയിലുണ്ട്. എന്നാല്‍ കടകളില്‍ നിന്ന് വാങ്ങുന്ന ഷാംപൂ ഉപയോഗിക്കുന്നത് കൂടുതല്‍ ദോഷം ചെയ്യും. താരന്‍ അകറ്റാന്‍ നമ്മുടെ വീട്ടില്‍ തന്നെയുണ്ട് പ്രതിവിധി. താരന്‍ കളയാന്‍ ഏറ്റവും നല്ലതാണ് മുട്ട.
മുട്ടയുടെ വെള്ളയും നാരങ്ങ നീരും
ആദ്യം രണ്ട് മുട്ടയുടെ വെള്ള എടുക്കുക. ശേഷം അതിലേക്ക് അല്‍പം നാരങ്ങ നീരും ചേര്‍ക്കുക. നല്ല പോലെ മിക്‌സ് ചെയ്ത ശേഷം 30 മിനിറ്റ് തലയില്‍ തേച്ചുപിടിപ്പിക്കുക. ശേഷം ആന്റി ഡാന്‍ഡ്രഫ് ഷാംപൂ ഉപയോഗിച്ച് ചെറുചൂടുവെള്ളത്തില്‍ തല കഴുകുക. ആഴ്ച്ചയില്‍ രണ്ട് ദിവസമെങ്കിലും ഇങ്ങനെ ചെയ്യുക.
മുട്ടയുടെ വെള്ളയും വെളിച്ചെണ്ണയും
മുട്ടയുടെ വെള്ളയും ഒരു സ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. 15 മിനിറ്റ് തലയില്‍ തേച്ചുപിടിപ്പിക്കുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. ആഴ്ച്ചയില്‍ അഞ്ച് ദിവസമെങ്കിലും ഇത് ചെയ്യുന്നത് താരന്‍ അകറ്റാന്‍ സഹായിക്കും.
മുട്ടയുടെ വെള്ള, തൈര്, നാരങ്ങ നീര്, ചെറുപയര്‍ പൊടി
മുട്ടയുടെ വെള്ള, തൈര്, നാരങ്ങ നീര്, ചെറുപയര്‍ പൊടി എന്നിവ ഒരുമിച്ച് ചേര്‍ത്ത് നല്ല പോലെ മിക്‌സ് ചെയ്ത് തലയില്‍ തേച്ചുപിടിപ്പിക്കുക. 20 മിനിറ്റ് തേച്ചുപിടിപ്പിച്ച ശേഷം ഷാംപൂ ഉപയോഗിച്ച് ചെറുചൂടുവെള്ളത്തില്‍ കഴുകി കളയുക.
Discussion about this post