സ്ഥിരമായി പുകവലിക്കുന്നവര്‍ക്ക് ദൂഷ്യഫലങ്ങള്‍ ഏറെയാണ്. ഇത്തരക്കാര്‍ക്ക് ഗുരുതരമായ ശ്വാസകോശരോഗങ്ങള്‍, ഹൃദ്രോഗം, പ്രമേഹം, കാഴ്ചക്കുറവ്, ക്യാന്‍സര്‍ തുടങ്ങിയ അസൂഖങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയെറെയാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നന്നത്. എന്നാല്‍ ഇത്തരക്കാര്‍ക്ക് നേരിയ ആശ്വസമായാണ് ജോണ്‍ ഹോപ്കിന്‍സ് ബ്ലൂംബെര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ നടത്തിയ പഠനത്തില്‍ പറയുന്നത്.
പുകവലിക്കാരുടെ ശ്വാസകോശം ആരോഗ്യകരമാക്കാന്‍ ഒരു വഴിയുണ്ടെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. പുകവലി മൂലം ഉണ്ടാകുന്ന ശ്വസകോശത്തിലെ അനാരോഗ്യം പരിഹരിക്കാന്‍ ആപ്പിളിനും തക്കാളിക്കും സാധിക്കുമെന്നാണ് വിദഗ്ധര്‍ കണ്ടെത്തിയത്. ദിവസവും ഭക്ഷണത്തില്‍ ആപ്പിളും തക്കാളിയും ഉപയോഗിച്ചാല്‍ പുകവലിക്കാരുടെ ശ്വാസകോശം കൂടുതല്‍ ശുദ്ധിയാകുകയും ആരോഗ്യം വര്‍ധിക്കുകയും ചെയ്യുമെന്നാണ് പഠനത്തില്‍ പറയുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ 650 ഓളം പുകവലിക്കാരിലാണ് ഗവേഷണം നടത്തിയത്.
ഇതിനായി ഇവര്‍ക്ക് പ്രതിദിനം രണ്ടിലധികം തക്കാളിയും മുന്നാലധികം ആപ്പിളും കഴിക്കുന്ന കൊടുത്തു. ഇവരില്‍ നടത്തിയ ഗവേഷണത്തില്‍ ശ്വാസകോശത്തിനുണ്ടാകുന്ന അനാരോഗ്യം മറികടക്കുന്നതായി പഠനസംഘം കണ്ടെത്തി. ഇതിലൂടെ പുകവലി മൂലമുള്ള മരണസാധ്യത കുറയുമെന്നും വ്യക്തമായി. മറ്റു പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് പഠനം നടത്തിയെങ്കിലും ആപ്പിളും തക്കാളിയും നല്‍കുന്ന ഗുണം ശ്വാസകോശത്തിന് മറ്റൊന്നില്‍നിന്നും ലഭിക്കില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ ആപ്പിള്‍, തക്കാളി എന്നിവയില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങളും ആന്റി ഓക്സിഡന്റുകളുമാണ് ശ്വാസകോശത്തിന് കൂടുതല്‍ ആരോഗ്യം പ്രദാനം ചെയ്യുന്നതെന്നും ഗവേഷകര്‍ പറയുന്നു. ഇത് സംബന്ധിച്ച പഠനറിപ്പോര്‍ട്ട് യൂറോപ്യന്‍ റെസ്പിറേറ്ററി ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഠനത്തിന് വിധേയരായവരില്‍ മിക്കവരും കടുത്ത പുകവലിക്കാരായിരുന്നു. ഇവരില്‍ ചിലര്‍ പഠനകാലയളവിനുള്ളില്‍ മരിക്കുകയും ചെയ്തിരുന്നു.