ശരീരഭാരം കുറച്ചാല്‍ മൈഗ്രേനും കുറയ്ക്കാം; പുതിയ പഠനം പറയുന്നത് ഇങ്ങനെ

എന്‍ഡോ ന്യു ഒര്‍ലീനസ് ലായില്‍ നടന്ന എന്‍ഡോ 2019 ലാണ് ഇത് സംബന്ധിച്ചുള്ള വിശകലനം നടന്നത്. ശരീരഭാരം കുറയ്ക്കുന്നതിലൂടെ മൈഗ്രേനും പെണ്ണത്തടിയും കുറയ്ക്കാന്‍ സാധിക്കും

പുതിയ ഗവേഷണ പ്രകാരം തടി കറയ്ക്കുന്നതിലൂടെ പൊണ്ണത്തടിയും മൈഗ്രേനും കുറയ്ക്കാന്‍ സാധിക്കും. എന്‍ഡോ ന്യു ഒര്‍ലീനസ് ലായില്‍ നടന്ന എന്‍ഡോ 2019 ലാണ് ഇത് സംബന്ധിച്ചുള്ള വിശകലനം നടന്നത്.
ശരീരഭാരം കുറയ്ക്കുന്നതിലൂടെ മൈഗ്രേനും പെണ്ണത്തടിയും കുറയ്ക്കാന്‍ സാധിക്കും.

ഇങ്ങനെ ശരീരഭാരം കുറയുന്നതിലൂടെ നിങ്ങളുടെ കുടുംബത്തിന്റെയും സാമൂഹ്യ ജീവിതത്തിന്റെയും ഗുണനിലവാരം മെച്ചപ്പെടുത്താനും ജോലി സ്ഥലങ്ങളിലും സ്‌കൂളിലും നിങ്ങളുടെ ജീവിത നിലവാരം തന്നെ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നാണ് ഇറ്റലിയിലെ പഡോവ ഇന്‍ പഡോവ യൂണിവേഴ്‌സിറ്റിയിലെ ആന്തരിക മരുന്നുകളുടെ അസോസിയേറ്റ് പ്രൊഫസറായ ക്ലേഡിയോ പഗാനോ വ്യക്തമാക്കിയത്.

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അനുഭവിക്കുന്ന മൈഗ്രേനും തലവേദനയും തടി കുറയ്ക്കുന്നതിലൂടെ ഇല്ലാതാക്കാന്‍ സാധിക്കും എന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു. ദിനംപ്രതി ശരീരഭാരം കുറയ്ക്കുന്നതിലൂടെ തല വേദനയും കുറയ്ക്കാന്‍ സാധിക്കും.

ബാരിയാട്രിക് ശസ്ത്രക്രിയയിലൂടെയും പെരുമാറ്റ ഇടപെടലിലൂടെയും ശരീരഭാരം കുറച്ചതിന്റെ ഇഫ്ക്ട് പരിശോധിക്കാനായി പഗനോയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഓണ്‍ലൈന്‍ മെഡിക്കല്‍ ഗവേഷണ ഡേറ്റാബേസുകള്‍ അവലോകനം നടത്തുകയുണ്ടായി. തലവേദനയുടെ ആവൃത്തി, ഹൃദയാഘാതത്തിന്റെ ദൈര്‍ഘ്യം, വേദനയുടെ തീവ്രത, ശരീരത്തിന്റെ ബിഎംഐയും ജനസംഖ്യയുടെയും അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്.

473 പേരില്‍ 10 പഠനം നടത്തിയാണ് ശരീരഭാരം കുറയ്ക്കുന്നതിലൂടെ മൈഗ്രേനും തലവേദനയുടെ തീവ്രത, ഹൃദയാഘാതം മുതലായവ കുറഞ്ഞതായി കണ്ടെത്തി. എല്ലാ വികസിത രാജ്യങ്ങളിലും പൊണ്ണത്തടിയും മൈഗ്രേനും സാധാരണയാണ്. എന്നാല്‍ പൊണ്ണത്തടിയും മൈഗ്രേനും കുറയ്ക്കുന്നതിലൂടെ പല ഗുണങ്ങള്‍ ആണ് ഉള്ളത് നേരിട്ടും അല്ലാതെയുമുള്ള ആരോഗ്യ സംരക്ഷണത്തിന് വഴി വെക്കും. അതിന് പുറമേ ശരീരഭാരം കുറയ്ക്കുന്നതിലൂടെ ഇത്തരക്കാര്‍ക്ക് ജീവിത നിലവാരം മെച്ചപ്പെടും ഇതിലൂടെ പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, കൊറോണറി ഹൃദയം എന്നിവയുള്‍പ്പെടെ പൊണ്ണത്തടി, രോഗം, സ്‌ട്രോക്ക്, ശ്വാസകോശരോഗങ്ങള്‍ എന്നിവയും കുറയ്ക്കാന്‍ സാധിക്കുമെന്ന് പഗാനോ വ്യക്തമാക്കി.

എഴുത്തുകാരുടെ അഭിപ്രായത്തില്‍ പൊണ്ണത്തടി, തൂക്കക്കുറവ്, േൈമഗ്രയ്ന്‍ തലവേദന എന്നിവയുമായി ബന്ധപ്പെട്ട വസ്തുതകള്‍ ഇപ്പോഴും അജ്ഞാതമായി തുടരുന്ന ഒന്നാണ്. എന്നാല്‍ കാലക്രമേണ അനുസരിച്ച
അഡിപ്പോസിറ്റോയിനുകള്‍, പെണ്ണത്തടി, അനാരോഗ്യപരമായ അവസ്ഥ മനഃശാസ്ത്രപരമായ അപകട ഘടകങ്ങള്‍ ഉണ്ടാകും.

Exit mobile version