മലയാളികള്‍ക്ക് ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒന്നാണ് ചോറ്. എന്നാല്‍ എല്ലാ സമയങ്ങളിലും ചോറ് കഴിക്കുന്നത് അത്ര നല്ലതല്ല. കഴിവതും രാത്രിയില്‍ ചോറ് ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രത്യേകിച്ചും പ്രമേഹമുള്ളവര്‍ രാത്രിയില്‍ ചോറ് കഴിക്കരുത്.
രാത്രിയില്‍ ചോറ് കഴിക്കുന്നത് ശരീരഭാരം കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. രാത്രസമയങ്ങളില്‍ ഊര്‍ജ്ജം ധാരാളമടങ്ങിയ ഭക്ഷണമാണ് പൊതുവേ നമ്മള്‍ കഴിക്കേണ്ടത്. അതേസമയം രാത്രി കാലങ്ങളില്‍ കഴിക്കാന്‍ പറ്റിയ ഭക്ഷണമാണ് ചപ്പാത്തി.
ചപ്പാത്തി കഴിക്കുന്നത് കൊണ്ട് പലതുണ്ട് ഗുണങ്ങള്‍. തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉള്ള ഉത്തമ ആഹാരമാണ് ചപ്പാത്തി. അതിന് പുറമേ ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്കും ശരീരത്തിലെ അനാവശ്യ കൊഴുപ്പുകള്‍ ഇല്ലാതാക്കാനും കഴിവുള്ള പലഹാരമാണ് ചപ്പാത്തി.
ശരീരത്തിന് പോഷകങ്ങള്‍ ആവശ്യമുള്ള സമയമായ രാത്രിയില്‍ ചപ്പാത്തി കഴിക്കുന്നത് കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.