ഇന്ന് സമൂഹത്തില്‍ ഒട്ടുമിക്ക സ്ത്രീകളും സാനിറ്ററി പാഡുകളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ പാഡിലെ
ഗര്‍ഭാശയ ക്യാന്‍സറിന് കാരണമാകുമെന്ന് ഉത്തരാഖണ്ഡിലെ സോഷ്യല്‍ വര്‍ക്കറായ റീത്ത ഗെത്തോരി പറയുന്നു.
പ്ലാസ്റ്റിക്കിന്റെ അംശം സ്ത്രീകളുടെ ഗര്‍ഭപാത്രത്തെ മോശമായി ബാധിക്കുമെന്നും ചിലപ്പോള്‍ ഗര്‍ഭാശയ ക്യാന്‍സര്‍ വരാനുള്ള സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ തന്നെ വിലയിരുത്തുന്നുണ്ട് എന്നും റീത്ത പറയുന്നു. സ്തീകള്‍ക്ക് വരുന്ന പ്രധാന ക്യാന്‍സറാണ് ഗര്‍ഭാശയ കാന്‍സര്‍.
അതിന് പുറമേ ത്വക്ക് രോഗം വരാനുളള സാധ്യതയ്ക്കും കൂടുതലാണ്.ഇത്തരം പാഡുകളുടെ വില്‍പ്പന അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും റിത്ത ഗെത്തോരി പറഞ്ഞു. സാനിറ്ററി പാഡുകളില്‍ പ്ലാസിറ്റിക്കിന് പകരം തുണി ഉപയോഗിക്കാന്‍ പാഡ് നിര്‍മ്മാണ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് റിത്ത കത്തും നല്‍കി.