ആരോഗ്യ ഗുണം ഏറെയുളളതാണ് കരിക്കിന്‍ വെള്ളവും നാളികേരവെള്ളവുമൊക്കെ. ശുദ്ധമായ, പ്രകൃതിദത്തമായ പാനീയമെന്നവകാശപ്പെടാവുന്ന വളരെ ചുരുക്കം പാനീയങ്ങളില്‍ ഒന്നാണിത്. കരിക്കിന്‍ വെള്ളത്തിന് സ്വാദും കുളിര്‍മ്മയും അല്‍പ്പം കൂടുമെന്ന് മാത്രം.
വെറും വയറ്റില്‍ ഇവ കുടിക്കുമ്പോള്‍ ആരോഗ്യപരമായി ഒത്തിരി ഗുണങ്ങളുണ്ട്. ശരീരത്തിന് ഒരു ദിവസത്തേയ്ക്ക് വേണ്ട മുഴുവന്‍ ഊര്‍ജ്ജവും വെറും വയറ്റില്‍ കരിക്കിന്‍ വെള്ളം കുടിച്ചാല്‍ ലഭിക്കും. ഇതിലെ ഇലക്ട്രോളൈറ്റുകളാണ് ഈ ഗുണം നല്‍കുന്നത്.
ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളാനുള്ള നല്ലൊരു വഴി കൂടിയാണ് വെറും വയറ്റില്‍ ഇവ കഴിക്കുന്നത്. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഏറെ ഗുണകരമാണ്. അതുപോലെ വെറുംവയറ്റില്‍ തേങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു.
അതോടൊപ്പം ശോധനയ്ക്കും വയറിന് സുഖം നല്‍കാനും ഇത് സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന ഇലക്ട്രോളൈറ്റുകള്‍ ഹൈപ്പര്‍ടെന്‍ഷന്‍ കുറയ്ക്കാന്‍ സഹായിക്കും ഫൈബര്‍ അടങ്ങിയതുകൊണ്ട് വെറുവയറ്റില്‍ ഇത് കുടിക്കുന്നത് തടി കുറയ്ക്കാന്‍ ഏറെ ഗുണകരമാണ്.
തൈറോയ്ഡ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനം ശരിയായി നടക്കാന്‍ വെറും വയറ്റില്‍ തേങ്ങാ, കരിക്കിന്‍ വെള്ളം കുടിക്കുന്നത് നല്ലതാണ്. യൂണിനറി ബ്‌ളാഡര്‍ വൃത്തിയാക്കാനും യൂറിനറി ഇന്‍ഫെക്ഷന്‍ പോലുളളവ അകറ്റാനും ഇത് സഹായിക്കും.
ശരീരത്തിലെ ആസിഡ് ഉല്‍പ്പാദത്തെ ചെറുക്കാന്‍ കരിക്കിന്‍വെള്ളം ഗുണകരമാണ്. ഇത് അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍ അകറ്റും. ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കാനും തിളക്കം നല്‍കാനുമെല്ലാം കരിക്കിന്‍വെള്ളം വെറും വയറ്റില്‍ കുടിക്കുന്നത് ഗുണകരമാണ്.
Discussion about this post