മുഖക്കുരു കാരണം കണ്ണാടി നോക്കാന്‍ പോലും മടിക്കുന്നവര്‍ ഭൂരിഭാഗം ആളുകളും. ഇത് ഒഴിവാക്കാനായി അലോപ്പതി, ആയുര്‍വേദം, ഹോമിയോ എന്നിങ്ങനെ നിരവധി വഴികള്‍ പരീക്ഷിക്കുന്നവരാണ് നമ്മള്‍.എന്നാല്‍ പലപ്പോഴും നിരാശയായിരിക്കും ഫലം. മുഖക്കുരു അകറ്റാന്‍ ചില വീട്ടു വൈദ്യങ്ങള്‍
ഐസ് മസാജിംഗ്
ഏറ്റവും ചെലവ് കുറഞ്ഞതും ഏവര്‍ക്കും എപ്പോഴും ചെയ്യാവുന്നതും ആയ ചികില്‍സാ രീതി ആണിത്. ഒരു ചെറിയ ഐസ് കട്ട എടുത്തു മുഖക്കുരു ഉള്ള ഭാഗത്ത് മെല്ലെ മസാജ് ചെയ്യുക. മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകള്‍ക്ക് അത്ര കുറഞ്ഞ ടെമ്പരെച്ചറില്‍ ജീവിക്കാന്‍ കഴിയില്ല. കൂടാതെ ഐസ് കട്ട വെക്കുന്നതോടെ കുരുവിന്റെ വലുപ്പം കുറയുകയും സ്വാഭാവികമായുണ്ടാകുന്ന ചുവപ്പ് കളര്‍ പോവുകയും ചെയ്യും.
ജീരക വെള്ളം കുടിക്കുക
ജീരക വെള്ളം കുടിക്കുന്നത് മുഖക്കുരു ഉണ്ടാവാതിരിക്കാന്‍ നല്ലതാണ്. കൂടാതെ ജീരകം വെള്ളം ചേര്‍ത്ത് അരച്ച് മുഖത്ത് പുരട്ടിയാല്‍ അതിനേക്കാള്‍ വലിയ മരുന്ന് വേറെ ഇല്ല. ജീരകത്തില്‍ അടങ്ങിയ സിങ്ക് മുഖക്കുരുവിനെ പ്രതിരോധിക്കുന്നു. സാധാരണ വാങ്ങി തേക്കാറുള്ള പല ക്രീമുകളിലും സിങ്ക് അടങ്ങിയിട്ടുണ്ട് എന്നതും ശ്രദ്ധേയം. അത് അത്തരം ക്രീമുകള്‍ വാങ്ങി കാശ കളയാതെ ജീരകം ഉപയോഗിച്ചാല്‍ അത്രയും നല്ലതല്ലേ?
ഗ്രാമ്പൂ, ജാതിക്ക, തേന്‍ പേസ്റ്റ്
ഗ്രാമ്പൂവും ജാതിക്കയും ഉണക്കി പൊടിച്ചു മിക്‌സ് ആക്കി തേനില്‍ ചേര്‍ത്ത് മുഖത്ത് പുരട്ടി അരമണിക്കൂറിനു ശേഷം കഴുകി കളയുക. മുഖക്കുരു പെട്ടെന്ന് മാറിക്കോളും.
ഏറ്റവും എളുപ്പമായ മാര്‍ഗ്ഗം, കുറെ വെള്ളം കുടിക്കുക
മിക്ക അസുഖത്തിനും കുറെ വെള്ളം കുടിക്കുന്നത് ഒരു പ്രതിവിധിയാണ്. മുഖക്കുരുവിന്റെ കാര്യത്തിലും തഥൈവ. മുഖക്കുരു വരുന്നതിനു മുന്നേ വെള്ളം കുടിച്ചു തുടങ്ങുന്നതായിരിക്കും കൂടുതല്‍ നല്ലത്. അസുഖം വരുന്നതിനു മുന്നേ അതിനുള്ള പ്രതിരോധം തീര്‍ക്കുക ആണല്ലോ കൂടുതല്‍ നല്ലത്.
നല്ല ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശീലിക്കുക
മത്സ്യം, വാള്‍നട്സ്, ഫല്‍ക്സ് സീഡ് എന്നീ ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണസാധനങ്ങള്‍ മുഖക്കുരുവിനെ ചെറുക്കുന്നവയാണ്. അത് കൂടാതെ പഴങ്ങളും പച്ചക്കറികളും ശീലിക്കുക.
Discussion about this post