സ്ത്രീകള്‍ക്ക് മുടിയും ചര്‍മ്മവും പോലെ തന്നെയാണ് ഇടതൂര്‍ന്ന കണ്പീലികളും. നീണ്ടതും മനോഹരവുമായ കണ്‍പീലികള്‍ക്കായി വീട്ടില്‍ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ നോക്കാം.
ആവണക്കെണ്ണ
കണ്‍പീലികള്‍ക്ക് കറുപ്പ് നിറം ലഭിക്കാനും കട്ടിയോടെ വളരാനും ഏറ്റവും അനിയോജ്യമായ ഒന്നാണ് ആവണക്കെണ്ണ. എല്ലാ ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് ആവണക്കെണ്ണ കണ്പീലികളില് പുരട്ടുന്നത് കണ്പീലികള് വളരാനും പീലികള്‍ക്ക് നല്ല കറുപ്പ് നിറം ഉണ്ടാകാനും സഹായിക്കും.
ഒലീവ് ഓയില്‍
ഒലീവ് ഓയില്‍ ചര്‍മ്മത്തിന് മാത്രമല്ല് കണ്പീലികള്ക്കും വളരെ നല്ലതാണ്. നീണ്ടതും ബലമുള്ളതും ആയ കണ്‍പീലികള്‍ക്ക് ഒലീവ് എണ്ണ പുരട്ടുന്നത് നല്ലതാണ്. ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒലീവ് ഓയില്‍ കണ്പീലികളില് പുരട്ടാം.
വാസ്ലിന്
ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് കണ്പീലികളില് വാസ്ലിന് പുരട്ടുക. പിറ്റേന്ന് രാവിലെ ഇളംചൂടുവെള്ളത്തില്‍ ഇത് കഴുകിക്കളയാം. ഇത് കണ്പീലികളുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും.
ഗ്രീന്‍ ടീ ഇലകള്‍
ഗ്രീന്‍ ടീ ഇലകള്‍ ചൂട് വെള്ളത്തില്‍ ഇട്ട് കണ്പീലികളില് പുരട്ടുന്നത് കണ്പീലികള് ആരോഗ്യത്തോടെ സമൃദ്ധമായി വളരാന്‍ സഹായിക്കും.
ഭക്ഷണങ്ങള്‍
നട്സ്, പയര്‍വര്‍ഗങ്ങള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തണം. മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്ന എല്ലാ ഭക്ഷണപദാര്‍ത്ഥങ്ങളും കണ്പീലികളുടെ വളര്‍ച്ചയെ സഹായിക്കും.
നാരങ്ങ തൊലി
നാരങ്ങ തൊലി ഒലിവ് എണ്ണയിലോ ആവണക്കെണ്ണയിലോ എതാനും ദിവസം മുക്കി വയ്ക്കുക. കണ്പീലികള് നന്നായി വളരുന്നതിന് ഇവ പുരട്ടുക.
വെളിച്ചെണ്ണ
ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് കണ്പീലികളില് അല്പം വെളിച്ചെണ്ണ പുരട്ടുന്നത് പുരികം വളരാനും കട്ടിയുള്ളതാക്കാനും സഹായിക്കും. രാവിലെ ചെറുചൂടുവെള്ളത്തില്‍ കഴുകി കളയാം.
Discussion about this post